Posted On
date_range Updated On
date_range എച്ച്.ക്യൂ ട്രിവിയ സഹസ്ഥാപകൻ കോളിൻ ക്രോൾ മരിച്ചനിലയിൽ
ന്യൂയോർക്: പ്രശസ്ത ഗെയിം ആപ്പായ എച്ച്.ക്യൂ ട്രിവിയയുടെ സഹസ്ഥാപകൻ കോളിൻ ക്രാൾ അന്തരിച്ചു. 34കാരനായ കോളി നെ ന്യൂയോർക്കിലെ അപ്പാർട്മെൻറിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കമ്പനി സി.ഇ.ഒ കൂടിയായ കോളിൻ വിഡിയോ പ്ല ാറ്റ്ഫോമായ വൈനിെൻറയും സ്ഥാപകരിലൊരാളാണ്.
മരണം കമ്പനി വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കോളിനെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് പെൺസുഹൃത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
റൂസ് യുസുപോവുമൊന്നിച്ചാണ് കോളിൻ എച്ച്.ക്യൂ ട്രിവിയ സ്ഥാപിച്ചത്. കഴിഞ്ഞവർഷം യു.എസിൽ ആരംഭിച്ച ആപ്പിെൻറ സി.ഇ.ഒ സ്ഥാനത്ത് ഇദ്ദേഹം നിയമിതനായത് സെപ്റ്റംബറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.