വാഷിങ്ടൺ: ഇനി ആമസോണിെൻറ സൂപ്പർമാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങി വേഗം തിരിച്ചുപോകാം. കാഷ്യറുടെ അടുത്തെത്തി ബില്ലടക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങൾ എടുത്ത സാധനങ്ങൾ സീലിങ്ങിൽ ഘടിപ്പിച്ച കാമറകൾ ഒപ്പിയെടുത്ത് ഉപഭോക്താവിെൻറ ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിൻവലിച്ചോളും. നമ്മളൊന്നും അറിയുകയേ വേണ്ട. നിത്യോപയോഗ സാധനങ്ങൾ വിൽകുന്ന വാഷിങ്ടണിലെ സീറ്റലിലെ സൂപ്പർമാർക്കറ്റിലാണ് ‘ആമസോൺ ഗോ’ പുതിയ സജ്ജീകരണമൊരുക്കിയിരിക്കുന്നത്.
സൂപ്പർമാർക്കറ്റിലേക്ക് കയറുംമുമ്പ് ആമസോണിെൻറ ആപ് സ്കാൻ ചെയ്യണം. ഒരോ സാധനം എടുക്കുേമ്പാഴും ഷെൽഫിലെ ഇലക്ട്രോണിക് സെൻസറുകൾ നിങ്ങളുടെ ബില്ലിൽ അത് ചേർക്കും. തിരിച്ചുവെച്ചാൽ ഡിലീറ്റ് ആവുകയും ചെയ്യും. ഇതിെൻറ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽനിന്ന് പണം പിടിക്കുകയും ചെയ്യും. എന്നാൽ, കുട്ടികൾ ഷെൽഫുകളിൽനിന്ന് സാധനങ്ങൾ മാറ്റിവെക്കുന്നത് ചിലപ്പോൾ ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ടെന്ന് ആമസോൺ അധികൃതർ പറഞ്ഞു.
ആമസോൺ ജീവനക്കാർക്കുവേണ്ടി 2016 ഡിസംബറിൽ തുറന്ന സൂപ്പർമാർക്കറ്റിൽ വൈകാതെ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.