Posted On
date_range Updated On
date_range കേംബ്രിജ് അനലറ്റിക പാപ്പർ ഹരജി നൽകി
വാഷിങ്ടൺ: ഫേസ്ബുക്കിലൂടെ കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട കേംബ്രിജ് അനലറ്റിക തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണെമന്നാവശ്യപ്പെട്ട് ഹരജി നൽകി.
ലക്ഷം ഡോളർ മുതൽ അഞ്ചു ലക്ഷം വരെയുള്ള തങ്ങളുടെ കടബാധ്യത പത്തു ലക്ഷം ഡോളറിൽ മുതൽ േകാടി ഡോളർ വരെയായി ഉയർന്നതായി കാണിച്ച് വ്യാഴാഴ്ചയാണ് ന്യൂയോർക്ക് കോടതിയിൽ ഹരജി സമർപ്പിച്ചത്. തങ്ങൾ സ്ഥാപനം ഉടൻ അടച്ചു പൂട്ടുമെന്ന് ഇൗ മാസം ആദ്യം കേംബ്രിജ് അനലറ്റിക വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.