ന്യൂഡൽഹി: കിട്ടാകടത്തിൽ വലയുന്ന ബാങ്കുകളെ രക്ഷിക്കാൻ നീക്കവുമായി കേന്ദ്രസർക്കാർ. നേരത്തെ പ്രഖ്യാപിച്ച മൂലധനസമാഹരണത്തിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിെൻറ ഭാഗമായി 80,000 കോടി രൂപ ചെലവഴിക്കാൻ കേന്ദ്രസർക്കാർ ലോക്സഭയുടെ അനുമതി തേടി.
ബാങ്കുകൾക്ക് മൂലധനമായി 2.11 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാറിെൻറ നീക്കം. 9.8 ലക്ഷം കോടിയാണ് രാജ്യത്തെ ബാങ്കുകളിലെ കിട്ടാകടം. ബാങ്കുകളുടെ മൂലധനസമാഹരണത്തിനായി 1.35 ലക്ഷം കോടി ബോണ്ടുകളിലുടെയായിരിക്കും സ്വരുപിക്കുക. ബാക്കി തുക ബജറ്റ് വിഹിതമായും ഒാഹരി വിൽപനയിലുടെയും സ്വരുപിക്കാനാണ് സർക്കാർ പദ്ധതി.
എന്നാൽ, കഴുത്തറ്റം കടത്തിൽ നിൽക്കുേമ്പാഴൂം കിട്ടാകടം തിരിച്ച് പിടിക്കാനുള്ള നീക്കങ്ങളൊന്നും ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. കോർപ്പറേറ്റുകളുടെ കടം തിരിച്ച് പിടിക്കാൻ ബാങ്കുകൾ വിമുഖത കാണിക്കുകയാണെന്നും ആരോപണമുണ്ട്. ഡിസംബർ 18ന് അധികമായി 66,113 കോടി ചെലവഴിക്കാൻ കേന്ദ്രസർക്കാർ പാർലമെൻറിെൻറ അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകളുടെ മൂലധനസമാഹരണത്തിനും സർക്കാർ അധികമായി പണം ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.