ആമസോൺ വഴി ഇനി പത്രങ്ങളും വീട്ടിലെത്തും

മാഡ്രിഡ്​​: ലോകത്തിലെ പ്രമുഖ ഒാൺലൈൻ ഷോപ്പിങ്​ സൈറ്റായ ആമസോൺ പത്രങ്ങളുടെ വിതരണം ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം സേവനം ലഭ്യമാക്കാനാണ്​ ആമസോൺ ഒരുങ്ങുന്നത്​. ഒാർഡർ ചെയ്​ത്​ രണ്ട്​ മണിക്കൂറിനുള്ളിൽ പത്രങ്ങൾ വീട്ടിലെത്തിക്കാനാണ്​ പദ്ധതി. അധിക തുക നൽകിയാൽ ഒരു മണിക്കൂറിനകം പത്രം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും ആമസോൺ ആരംഭിച്ചുണ്ട്​.

തുടക്കത്തിൽ മാഡ്രിഡ്​, ബാഴ്​സിലോണ തുടങ്ങിയ നഗരങ്ങളിലാണ്​  പദ്ധതി ആരംഭിക്കുക. എൽ പായിസ്​ എന്ന സ്​പാനിഷ്​ ന്യൂസ്​ പേപ്പറാണ്​  ലഭ്യമാവുക. എന്നാൽ ഒരു ദിവസത്തെ പത്രം മാത്രമായി  വിതരണം ചെയ്യാൻ ആമസോൺ ഒരുക്കമല്ല. നിശ്​ചിത എണ്ണം ഒാർഡർ ചെയ്യു​േമ്പാൾ മാത്രമാണ്​ വീടുകളിൽ പത്രമെത്തുക. 

Tags:    
News Summary - Amazon tests out newspaper delivery to complete its takeover of everything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.