Posted On
date_range Updated On
date_range ചെലവു കുറക്കാം; വിമാനയാത്ര ചൊവ്വ, ബുധന്‍ ദിവസങ്ങളിലാക്കാം
ന്യൂഡല്‍ഹി: യാത്രക്കാര്‍ കുറവുള്ള ദിവസങ്ങളായതിനാല്‍ ആഭ്യന്തര വിമാനയാത്ര ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാല്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞുകിട്ടിയേക്കുമെന്ന് വിപണി നിരീക്ഷകര്‍. മാര്‍ച്ച് മുതല്‍ ജൂലൈ വരെ യാത്ര നടത്തിയവരില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യാത്ര ചെയ്തവര്‍ക്കാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടിയതെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മേക്മൈട്രിപ്പിന്‍െറ കണക്കുകള്‍ പറയുന്നു. വര്‍ഷത്തിന്‍െറ മിക്ക സമയത്തും ഈ രണ്ടുദിവസങ്ങളില്‍ യാത്രക്കാര്‍ കുറവാണെന്നാണ് ട്രാവല്‍ കമ്പനികളുടെ വിലയിരുത്തല്‍. വിനോദയാത്രകള്‍ നടത്തുന്നവര്‍ സാധാരണ ആഴ്ചയവസാനമാണ് തെരഞ്ഞെടുക്കുന്നത്. ബിസിനസ് യാത്രകള്‍ ആഴ്്ചയാദ്യവും. ഇതാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിരക്ക് കുറയാന്‍ ഇടയാക്കുന്നത്.
ആഗോളതലത്തില്‍ മുമ്പേതന്നെയുള്ള ഈ പ്രവണതയിലേക്ക് ഇന്ത്യയും എത്തുകയാണെന്നാണ് എയര്‍ലൈന്‍ കമ്പനികളും പറയുന്നത്.
ആഗോളതലത്തില്‍ മുമ്പേതന്നെയുള്ള ഈ പ്രവണതയിലേക്ക് ഇന്ത്യയും എത്തുകയാണെന്നാണ് എയര്‍ലൈന്‍ കമ്പനികളും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.