സ്വര്‍ണം പണമാക്കല്‍ പദ്ധതി: വന്‍ നിക്ഷേപത്തിന്  തിരുപ്പതി ബാലാജി ക്ഷേത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാഴ്ച മുമ്പ് തുടക്കംകുറിച്ച സ്വര്‍ണം പണമാക്കല്‍ പദ്ധതിയിലെ ഏറ്റവും വലിയ നിക്ഷേപം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍നിന്നായേക്കുമെന്ന് സൂചന. നിക്ഷേപക പാനലിന്‍െറ അനുമതി കിട്ടിയാലുടന്‍ ക്ഷേത്രസ്വര്‍ണം പദ്ധതിയിലേക്ക് മാറ്റുമെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് പറഞ്ഞു. പദ്ധതിയിലിതുവരെ 400 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്. 20,000 ടണ്ണാണ് പ്രതീക്ഷിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഇന്ത്യന്‍ ബാങ്ക് തുടങ്ങി പൊതുമേഖലാ ബാങ്കുകളിലാണ് ബോര്‍ഡ് നിലവില്‍ സ്വര്‍ണം നിക്ഷേപിച്ചിരിക്കുന്നത്. പദ്ധതിയില്‍ കിലോ കണക്കിലെടുത്താണ് പലിശ കണക്കാക്കുക. പദ്ധതിയില്‍ ചേരുന്നപക്ഷം ബോര്‍ഡ് പ്രതിവര്‍ഷം 80 കിലോ സ്വര്‍ണമാണ് നിക്ഷേപിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.