Posted On
date_range Updated On
date_range ഒരു രൂപ കൊടുത്താല്‍ രണ്ടു മണിക്കൂര്‍ സംസാരസമയം
ന്യൂഡല്‍ഹി: മൊബൈല്‍ സംസാരപ്രിയര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഒരു രൂപ മുടക്കിയാല്‍ രണ്ടു മണിക്കൂര്‍ സൗജന്യമായി സംസാരിക്കാനുള്ള ഓഫറാണ് ടെലികോം ഓപറേറ്റര്‍ എയര്‍സെല്‍ മുന്നോട്ടുവെക്കുന്നത്. ഗുഡ് മോണിങ് എന്നുപേരിട്ട പാക്ക് രാവിലെ ആറു മുതല്‍ എട്ടുവരെയാണ് ലഭ്യമാകുന്നത്. പ്രതിദിനം ഈ സമയത്തെ ആദ്യ ഫോണ്‍കാളിന് ഒരു രൂപ ഈടാക്കും. അതിനുശേഷം എട്ടുമണി വരെ എല്ലാ കാളുകളും സൗജന്യമായിരിക്കും. ഒരു രൂപയുടെ റീചാര്‍ജ് വഴിയും ഓഫര്‍ ലഭ്യമാക്കാം. രാജ്യത്തെ എയര്‍സെല്ലിന്‍െറ 13 സര്‍വിസ് ഏരിയകളിലും ഓഫര്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.