മുംബൈ: പ്രമുഖ സൗന്ദര്യ വര്‍ധക ബ്രാന്‍ഡായ ഇന്ദുലേഖയും വയോധയും ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഏറ്റെടുക്കുന്നു. ഇവ നിമർമിക്കുന്ന മോസണ്‍സ് ഗ്രൂപ്പുമായി യുണിലിവർ മൊത്തം 330 കോടി രൂപയുടെ ഇടപാടിന് ധാരണയായി. ഹെയര്‍ കെയര്‍ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ദുലേഖയെ ഏറ്റെടുക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സി.ഇ.ഒ ആന്‍ഡ് എം.ഡി സഞ്ജീവ് മേത്ത പറഞ്ഞു.
2009ൽ വിപണിയിലിറങ്ങിയ ഇന്ദുലേഖക്ക് കേരള, തമിഴ്നാട്, കർണാടക മാർക്കറ്റുകളിൽ വലിയ ജനപ്രീതി നേടാനായിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലും ഇന്ദുലേഖ മാർക്കറ്റ് െെകയ്യടക്കിയിട്ടുണ്ട്. പ്രതിവർഷം 100 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയാണ് ഇന്ദുലേഖ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.