കോട്ടയം: പാഷന്‍ ഫ്രൂട്ടില്‍നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ സ്ക്വാഷ് ഉല്‍പാദിപ്പിച്ച് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ സെപ്റ്റംബറോടെ വിപണിയിലത്തെിക്കും.
കാസര്‍കോട്, നാടുകാണി ഡിവിഷനുകളിലായുള്ള ചീമേനി എസ്റ്റേറ്റിലെ ഒരുഹെക്ടറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പാഷന്‍ ഫ്രൂട്ട് ഉപയോഗിച്ച് സ്ക്വാഷ് നിര്‍മിക്കാനാണ് തീരുമാനം. പൂര്‍ണമായും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന ഇവ കയറ്റുമതി ചെയ്യാനും ലക്ഷ്യമുണ്ട്. കണ്ണൂര്‍ കൃഷി വികാസ് കേന്ദ്രയുടെ സാങ്കേതിക സഹകരണത്തോടെ ചീമേനി എസ്റ്റേറ്റില്‍ തന്നെയാവും സ്ക്വാഷ് ഉല്‍പാദനം. 500, 700 മില്ലിലിറ്റര്‍ കുപ്പികളില്‍ വിപണിയിലത്തെിക്കാനാണ് ഉദ്ദേശിക്കുന്നത്.
കുരുമാറ്റി നീര് ശേഖരിച്ച് പി.സി.കെ എന്ന ബ്രാന്‍ഡായിട്ടാകും സ്ക്വാഷ് വിപണിയിലിറങ്ങുക.
കശുവണ്ടിയെക്കാള്‍ ലാഭകരമായിരിക്കും പാഷന്‍ ഫ്രൂട്ടെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. ഒൗഷധഗുണമുള്ള ഇതിന് ആവശ്യക്കാര്‍ ഏറെയാണ്.
എന്നാല്‍, സംസ്ഥാനത്ത് വലിയതോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനമില്ല. പഴങ്ങള്‍ തേടി നിരവധിപേര്‍ എത്തുന്നുണ്ടെന്ന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ആദ്യഘട്ടത്തില്‍ നേരിട്ട് വില്‍പന നടത്തില്ല. തൈകള്‍ ഉല്‍പാദിപ്പിച്ചും വില്‍ക്കുന്നുണ്ട്. ഒരു മായവും ചേര്‍ക്കാത്തതിനാല്‍ സ്ക്വാഷിന് ആവശ്യക്കാര്‍ ഏറെയായിരിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ആസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകളുമുള്ളതിനാല്‍ കോര്‍പറേഷന്‍െറ മറ്റ് എസ്റ്റേറ്റുകളിലും കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.
പന്തലിട്ട് നട്ടുവളര്‍ത്തിയിരിക്കുന്ന ഇവ കാണാന്‍ സഞ്ചാരികളും എത്തുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് നെല്ലിയാമ്പതിയിലെ ഓറഞ്ച് ഫാമില്‍ പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. ഇവിടെ സ്കാഷ് നിര്‍മിക്കുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയായതിനാല്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടികള്‍ച്ചറല്‍ റിസര്‍ച് വികസിപ്പിച്ച ‘കാവേരി’ എന്ന ഉല്‍പാദനക്ഷമത കൂടിയ ഇനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇലപ്പുള്ളി, വേരുചീയല്‍ തുടങ്ങി പാഷന്‍ ഫ്രൂട്ടിനെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇനം കൂടിയാണ് ഇത്. ആഫ്രിക്ക, കെനിയ, ആസ്ട്രേലിയ, ഹവായി എന്നിവിടങ്ങളില്‍ പാഷന്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തില്‍ പഞ്ചാബ്, ഹരിയാന, നീലഗിരി, ആന്ധ്ര, മേഘാലയ, നാഗാലാന്‍ഡ് തുടങ്ങിയ പ്രദേശങ്ങളിലും പാഷന്‍ ഫ്രൂട്ട് വളര്‍ത്തുന്നുണ്ട്. പഴുക്കുമ്പോള്‍ മഞ്ഞയും പര്‍പ്പിളും നിറമുള്ള രണ്ടിനങ്ങളാണ് പ്രധാനമായും ഉള്ളത്.
മേയ്-ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് ഇത് കായിക്കുന്നത്. നട്ട് ഒരുവര്‍ഷമാകുമ്പോള്‍ കായിക്കും. ഇതിലുള്ള ഘടകങ്ങള്‍ക്ക് ഉറക്കമില്ലായ്മ, മന$സംഘര്‍ഷം എന്നിവയെ കുറക്കാനാകുമെന്ന് കണ്ടത്തെിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് പുരാതന കാലം മുതല്‍ ഉറക്കക്കുറവിനുള്ള ഒൗഷധമായി ഉപയോഗിക്കുന്നു.
ഇതില്‍ നിന്നുണ്ടാക്കുന്ന ഒൗഷധങ്ങള്‍ യൂറോപ്പില്‍ വിഷാദരോഗത്തിന്‍െറ ചികിത്സക്ക് ഉപയോഗിച്ചുപോരുന്നുണ്ട്. ഒരുചെടിയില്‍നിന്ന് ഏഴുകിലോയോളം ഫലം ലഭിക്കുമെന്നാണ ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.