Posted On
date_range Updated On
date_range പച്ച വേഷം വേണ്ട; ചുവപ്പുമതിയെന്ന് സൊമാറ്റോ
ന്യൂഡൽഹി: വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് പച്ച വേഷം നൽകാനുള്ള തീരുമാനം വ്യാപകമായ വിമർശനത്തെ തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പിൻവലിച്ചു. നിലവിൽ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ് സൊമാറ്റോയിൽ. ഇതിൽ ശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നവർക്കാണ് പച്ച നിറം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. വിവേചനവും സ്വകാര്യത വിഷയവും ചൂണ്ടിക്കാട്ടിയാണ് വിമർശനമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.