മൊത്തവില പണപ്പെരുപ്പ നിരക്ക് എക്കാലത്തേയും റെക്കോഡിൽ

ന്യൂ​ഡ​ൽ​ഹി: മൊ​ത്ത​വി​ല അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് എ​ക്കാ​ല​ത്തെ​യും റെ​ക്കോ​ഡ്​ നി​ല​വാ​ര​ത്തി​ൽ. 2021 ഏ​പ്രി​ലി​ൽ ര​ണ്ട​ക്കം തൊ​ട്ട്​ 10.49ശ​ത​മാ​ന​മാ​യ​ത്​ മേ​യി​ൽ 12.94 ശ​ത​മാ​ന​മാ​യി. നി​ർ​മാ​ണ വ​സ്​​തു​ക്ക​ൾ, അ​സം​സ്​​കൃ​ത എ​ണ്ണ എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് സൂ​ചി​ക​യി​ലെ കു​തി​പ്പി​നു പി​ന്നി​ൽ. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാ​മ​ത്തെ മാ​സ​മാ​ണ് മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പം കു​തി​ക്കു​ന്ന​ത്.

2020 മേ​യി​ൽ (-)3.37 ശ​ത​മാ​ന​മാ​യി​രു​ന്നു മൊ​ത്ത​വി​ല പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്. അ​സം​സ്​​കൃ​ത എ​ണ്ണ​യ​ട​ക്ക​മു​ള്ള ഇ​ന്ധ​ന​വി​ല​യി​ലെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്​ 2021 ഏ​​പ്രി​ലി​ൽ 20.94 ശ​ത​മാ​ന​മാ​യി​രു​ന്നു. മേ​യി​ൽ അ​ത്​ 37.61 ശ​ത​മാ​ന​മാ​യി കു​തി​ച്ചു. നി​ർ​മാ​ണ വ​സ്​​തു​ക്ക​ൾ​ 9.01 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 10.83 ശ​ത​മാ​ന​മാ​യി. അ​സം​സ്​​കൃ​ത എ​ണ്ണ​ക്കൊ​പ്പം മ​റ്റു സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ലെ ലോ​ക്​​ഡൗ​ൺ​മൂ​ലം വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ്സ​വും മേ​യി​ൽ വി​ല​ക്ക​യ​റ്റ​ത്തി​ന് ആ​ക്കം​കൂ​ട്ടി. ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ൽ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മേ​യി​ൽ ഉ​ള്ളി​വി​ല കൂ​ടി​യെ​ങ്കി​ലും ഇ​ത് 4.31ശ​ത​മാ​ന​ത്തി​ൽ നി​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.