കാത്തെ പസഫിക്കിന്‍റെ എൻഡിസി കണ്ടന്‍റ്​ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ എൻഡിസി അഗ്രിഗേറ്ററായി വെർടെയ്ൽ ടെക്നോളജീസ്

കൊച്ചി: ഹോ​ങ്കോങിന്‍റെ ദേശിയ വിമാനകമ്പനിയായ കാത്തെ പസഫിക്കിന്‍റെ എൻഡിസി കണ്ടന്‍റ്​ ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്റ്റ് (വിഡിസി) വഴി ലഭ്യമാകും. 40ലധികം വർഷങ്ങളായി തുടർന്നുവരുന്ന പരമ്പരാഗത ഡിസിട്രിബ്യൂഷൻ സംവിധാനത്തിന്‍റെ നിയന്ത്രണങ്ങളില്ലാതെ ലോകമെമ്പാടുമുള്ള ട്രാവൽ ഏജൻസികൾക്ക് കാത്തെ പസഫിക്കിന്‍റെ എൻഡിസി കണ്ടന്‍റ്​ ഇപ്പോൾ വെർടെയ്ൽ ഡയറക്ട് കണക്ട് വഴി നേരിട്ട് സ്വീകരിക്കാം. ഷോപ്പിങ്​, പ്രൈസിങ്​, ഓർഡർ തയ്യാറാക്കുക, ഓർഡറിൽ മാറ്റം വരുത്തുക, ഓർഡർ റദ്ദാക്കുക തുടങ്ങി എൻഡിസിയുടെ മുഴുവൻ സവിശേഷ സംവിധാനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.

എൻഡിസിയുടെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്​ ഇന്‍റർഫേസുകൾ ഉപയോഗിച്ച് കാത്തെ പസഫിക്കുമായി തത്സമയം നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിന്​ വിഡിസി പ്ലാറ്റ്ഫോം സഹായിക്കുന്നു. ഇതുവഴി നിലവിലുള്ള വിമാന ടിക്കറ്റിങ്–ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്‍റെ (ജിഡിഎസ്) നിയന്ത്രണങ്ങളില്ലാതെ, ദ്രുതഗതിയിൽ എയർലൈൻ റീട്ടെയ്​ലിങിലേക്കുള്ള മാറ്റം സാധ്യമാകുന്നു. ട്രാവലുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർക്ക് വെർടെയ്ൽ ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമിലൂടെ വെർടെയ്​ലിന്‍റെ ഫ്രണ്ട് ഓഫീസ് ടൂൾ വഴിയോ യൂനിവേഴ്സൽ ആപ്ലിക്കേഷൻ പ്രോഗ്രാമിങ്ങ് ഇന്‍റർഫേസ് വഴിയോ കാത്തെ പസഫിക്കിന്‍റെയും അതുപോലെ വെർടെയ്​ലിന്‍റെ മറ്റ് എയർലൈൻ പങ്കാളികളുടേയും എൻഡിസി കണ്ടന്‍റ്​ ലഭ്യമാകും.

'ബുക്കിങിനുശേഷമുള്ള സങ്കീർണമായ സർവീസിങ്​ ഫീച്ചറുകൾ ഉൾപ്പെടുന്ന കാത്തെ പസഫിക്കിന്‍റെ എൻഡിസി ആപ്ലിക്കേഷൻ പ്രോഗ്രാമിങ്​ ഇന്‍റർഫേസുകളുമായി പൂർണമായും സമന്വയിക്കുവാൻ കഴിയുന്നവിധം സമഗ്രമാണ് വെർടെയ്ൽ സൊലൂഷൻ. വിജയകരമായ ഈ പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ആധുനീക റീട്ടെയ്​ലർ വിഷന്‍റെ ഭാഗമായി ഇപ്പോഴുള്ളതും വരുംനാളുകളിൽ അവതരിപ്പിക്കുന്നതുമായ വിപുലമായ കണ്ടന്‍റിൽ നിന്നും പ്രയോജനം ഉൾക്കൊള്ളുവാൻ ലോകമെമ്പാടുമുള്ള ട്രാവൽ കമ്പനികൾക്ക് സാധിക്കും' - കാത്തെ പസഫിക്​ എയർവേയ്​സ്​ ഡിസിട്രിബ്യൂഷൻ സ്ട്രാറ്റജി ഹെഡ് അലൻ സോ പറഞ്ഞു.

'എയർലൈനുകൾക്ക് ശരിയായ റീട്ടെയ്​ലിങ്​ സാധ്യമാക്കുന്ന ഡയറക്ട് ഡിസ്ട്രിബ്യൂഷൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഒട്ടേറെ പരിമിതികളുള്ള നിലവിലെ വിമാന ടിക്കറ്റിങ്–ഡിസ്ട്രിബ്യൂഷൻ സംവിധാനമായ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽനിന്നും (ജിഡിഎസ്) വ്യത്യസ്തമായി, എയർലൈനുകൾക്ക് വിഭിന്നങ്ങളായ ഉൽപന്നങ്ങളും സേവനങ്ങളും നേരിട്ട് വളരെ വേഗംതന്നെ ട്രാവൽ കമ്പനികൾക്ക് നൽകുവാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, നോർത്ത് അമേരിക്ക എന്നി പ്രധാനപ്പെട്ട ട്രാവൽ മാർക്കറ്റുകളിൽ ഞങ്ങൾക്കുള്ള ശക്തമായ സാന്നിധ്യംകൊണ്ട് ട്രവൽ കമ്പനികൾക്ക് സിഎക്സിന്‍റെ എൻഡിസി കണ്ടന്‍റിൽ നിന്നും വളരെയധികം പ്രയോജനം നേടാനാകും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' -വെർടെയ്ൽ ടെക്നോളജീസിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ ജെറിൻ ജോസ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - Verteil Technologies becomes first NDC aggregator to roll out Cathay Pacific NDC content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.