സ്വർണ വില രണ്ടാം ദിവസവും കൂടി; രണ്ടുമാസത്തെ ഏറ്റവും ഉയർന്ന വില

കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിനവും സ്വർണത്തിന് വിലകൂടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്ന​ലെയും ഗ്രാമിന് 40 ​രൂപ കൂടിയിരുന്നു.  രണട് ദിവസം കൊണ്ട് 640 രൂപയാണ് പവന് കൂടിയത്. ഇതോടെ ഗ്രാമിന് 4815 രൂപയും പവന് 38520 രൂപയുമായി.

2022 ജൂൺ 11ന് ശേഷം സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. അന്ന് പവന് 38,680 രൂപയായിരുന്നു.

ഈ മാസം ഒന്നിന് 4710 രൂപയായിരുന്നു ഗ്രാമിന്. പവന് 37,680 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.

കേരളത്തിൽ 2020 ആഗസ്റ്റ് എട്ടിനാണ് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നത്. പവന് 42000 രൂപയും ഗ്രാമിന് 5250 രൂപയുമായിരുന്നു അന്ന്.

Tags:    
News Summary - Todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.