കെഫ് ഹോൾഡിങ്സ് ചേലേമ്പ്രയിൽ ആരംഭിക്കുന്ന ക്ലിനിക്കല്‍ വെല്‍നസ് സെന്റര്‍ ‘തുലാ’യുടെ പേര് പ്രഖ്യാപനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, വൈസ് ചെയർപേഴ്സൻ ഷബാന ഫൈസൽ എന്നിവർ സമീപം

ആ സ്വപ്നത്തിന്‍റെ പേര് 'തുലാ'; കെഫിന്‍റെ 800 കോടിയുടെ ക്ലിനിക്കല്‍ വെല്‍നസ് സെന്‍റര്‍

കോഴിക്കോട്: മലയാളി സംരംഭകന്‍ ഫൈസല്‍ ഇ. കൊട്ടിക്കോളന്റെ നേതൃത്വത്തില്‍ യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഫ് ഹോള്‍ഡിങ്സ് 800 കോടി മുതല്‍ മുടക്കില്‍ കോഴിക്കോട് ആരംഭിക്കുന്ന സമഗ്ര ആരോഗ്യ പരിപാലന കേന്ദ്രത്തിന് 'തുലാ' എന്ന് പേരിട്ടു. പേര് പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, വൈസ് ചെയർപേഴ്സൻ ഷബാന ഫൈസൽ എന്നിവർ സന്നിഹിതരായിരുന്നു. ബോളിവുഡ് താരം സുനിൽ ഷെട്ടി, യു.എ.ഇയിലെ സാമ്പിയ കോൺസൽ ജനറൽ ഡങ്കൻ മുലിമ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

പേര് പ്രഖ്യാപനവും രണ്ടാംഘട്ടത്തിന്‍റെ ശിലാസ്ഥാപനവും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

ആയുർവേദത്തെ പരിചയപ്പെടുത്തുന്നവർ കേരളത്തെ കൂടിയാണ് പരിചയപെടുത്തുന്നതെന്ന് ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം വെൽനെസ് സെന്ററുകളെ സ്വകാര്യ മേഖലയിലാണെങ്കിലും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെഫ് ഹോൾഡിങ്സ് ക്ലിനിക്കൽ ഓപറേഷൻ മേധാവി ഡോ. രവി പരിഹാർ, 'തുലാ' പ്രോജക്ട് ഡിസൈനർ ഹസ്സൻ വിത് വിത് എന്നിവർ സംസാരിച്ചു. തുടർന്ന് വയാലി ബാംബു ബാൻഡിന്‍റെ മുള സംഗീത വിരുന്നും അരങ്ങേറി.

ആയുർവേദത്തെ പരിചയപ്പെടുത്തുന്നവർ കേരളത്തെ കൂടിയാണ് പരിചയപെടുത്തുന്നതെന്ന് ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം വെൽനെസ് സെന്ററുകളെ സ്വകാര്യ മേഖലയിലാണെങ്കിലും സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെഫ് ഹോൾഡിങ്സ് ക്ലിനിക്കൽ ഓപറേഷൻ മേധാവി ഡോ. രവി പരിഹാർ, 'തുലാ' പ്രോജക്ട് ഡിസൈനർ ഹസ്സൻ വിത് വിത് എന്നിവർ സംസാരിച്ചു. തുടർന്ന് വയാലി ബാംബു ബാൻഡിന്‍റെ മുള സംഗീത വിരുന്നും അരങ്ങേറി.

കോഴിക്കോട് വിമാനത്താവളത്തിന് സമീപം ചേലേമ്പ്രയില്‍ 30 ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. 130 മുറികളും മറ്റ് സൗകര്യങ്ങളും അടങ്ങുന്നതാണ് വെല്‍നസ് സെന്‍റർ. ഇതില്‍ 65 മുറികള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തുടങ്ങും. 2024 മാര്‍ച്ചില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ പദ്ധതി പൂര്‍ണമായും സജ്ജമാകും. 22-ാം വയസിൽ ഫൈസൽ സ്വപ്നം കണ്ട പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുക.

ആധുനിക വൈദ്യ ശാസ്ത്രം, ആയൂര്‍വേദം, ടിബറ്റന്‍ പരമ്പരാഗത ചികിത്സകള്‍ എന്നിവ ഇവിടെ ഒരുക്കും. യോഗ, ധ്യാനം, ഹീലിങ്, എന്നിവ കൂടി ഉള്‍ക്കൊള്ളുന്ന ചികിത്സാ രീതിയാണ് ഇവിടെ. സ്പോര്‍ട്സ് റീഹാബിലിറ്റേഷന്‍, സ്പോര്‍ട്സ് മെഡിസിന്‍ എന്നിവക്കും അത്യാധുനിക വിഭാഗമുണ്ടാകും. യൂറോപ്പ്, ദക്ഷിണേഷ്യ, ജിസി.സി രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിച്ച് സംസ്ഥാന ടൂറിസത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനും നാനൂറിലേറെപ്പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. ഭാവിയില്‍ യു.എ.ഇയിലും മലേഷ്യ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും വെല്‍നസ് റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും ഫൈസൽ വ്യക്തമാക്കി.

'തുലാ'യിൽ ടിബറ്റന്‍ ചികിത്സക്കായി ധരംശാലയില്‍ നിന്നുള്ള ഡോക്ടര്‍മാരെ കൊണ്ടു വരും. പൂനെയിലെ വേദാന്ത അക്കാദമിയുടെ സഹകരണവുമുണ്ടാകും. ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സയും സമന്വയിപ്പിച്ച് വേഗത്തിലും സമാധാന പൂര്‍ണവുമായ ശുശ്രൂഷയൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും വെള്ളപ്പൊക്കത്തിലും കോവിഡിലും തളര്‍ന്ന ടൂറിസത്തിന് ഉണര്‍വ് നല്‍കാന്‍ ഇത് വഴിയൊരുക്കുമെന്നും ഫൈസല്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കെഫ് ഹോള്‍ഡിങ്സിന്റെ അനുബന്ധ സ്ഥാപനമായ കോഴിക്കോട്ടെ മേയ്ത്ര ആശുപത്രിയെ കൂടി ബന്ധിപ്പിക്കുന്നതോടെ മെഡിക്കല്‍ വാല്യൂ ടൂറിസം രംഗത്ത് കേരളത്തിന് വലിയ കുതിപ്പുണ്ടാക്കാന്‍ സാധിക്കും.

സോളര്‍ പവര്‍പാര്‍ക്ക്, ഹൈടെക് ജൈവകൃഷി ഫാം, ജലസംഭരണം, എയര്‍ കണ്ടീഷനിങ്ങിന് പകരം റേഡിയന്‍റ് കൂളിങ് എന്നിവ ഉള്‍ക്കൊള്ളുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഒരു ആവാസ വ്യവസ്ഥയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. കെഫ് ഡിസൈന്‍സ്, കെ.കെ.ഡി, ലാമി, സ്‌ക്വയര്‍ എം എന്നിവ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര വാസ്തുശില്‍പികളുടെയും ഡിസൈനര്‍മാരുടെയും ലോകപ്രശസ്ത ടീമാണ് സെന്‍ററിന്‍റെ അടിസ്ഥാന സൗകര്യങ്ങളും രൂപകല്‍പനയും വിഭാവനം ചെയ്തിരിക്കുന്നത്.

പ്രകൃതിയില്‍ നിന്ന് പഠിക്കുക, മെച്ചപ്പെട്ട ആരോഗ്യത്തിനായി പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തെ സമന്വയിപ്പിക്കുക, നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കുക, സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി എല്ലാ ദിവസവും ഈ രീതികള്‍ പ്രയോഗിക്കാന്‍ പഠിക്കുക എന്നിവയാണ് ഈ ക്ലിനിക്കല്‍ വെല്‍നസ് റിസോര്‍ട്ടിന്‍റെ പിന്നിലെ ആശയമെന്ന് ഫൈസൽ പറയുന്നു.

Tags:    
News Summary - The name of that dream is 'Tula'; Kef's 800 crore Clinical Wellness Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.