Posted On
date_range Updated On
date_range കൂട്ടപ്പിരിച്ചുവിടൽ ആലോചിക്കുന്നില്ലെന്ന് ടാറ്റ കൺസൽട്ടൻസി സർവിസസ്
മുംബൈ: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെക്കുറിച്ച് (ലേഓഫ്) ആലോചിക്കുന്നില്ലെന്ന് ടാറ്റ കൺസൽട്ടൻസി സർവിസസ് (ടി.സി.എസ്) വ്യക്തമാക്കി.പ്രതിഭകളെ വളർത്തിയെടുക്കുന്നതാണ് ടി.സി.എസിന്റെ രീതിയെന്നും മറ്റിടങ്ങളിൽ തൊഴിൽ നഷ്ടമായ സ്റ്റാർട്ടപ് ജീവനക്കാരെ ജോലിക്കെടുക്കുന്നകാര്യം പരിഗണിക്കുന്നുണ്ടെന്നും ടി.സി.എസ് എച്ച്.ആർ മേധാവി മിലിന്ദ് ലക്കാദ് പറഞ്ഞു.
പല ഐ.ടി കമ്പനികളും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന വാർത്തകൾക്കിടെയാണ് ടി.സി.എസിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.