Posted On
date_range Updated On
date_range റെഡ്ബുൾ സഹസ്ഥാപകൻ ഡിട്രിച് മറ്റെഷിറ്റ്സ് അന്തരിച്ചു
വിയന: ഊർജപാനീയ കമ്പനിയായ റെഡ്ബുൾ സഹ സ്ഥാപകനും റെഡ്ബുൾ ഫോർമുല വൺ റേസിങ് ടീം ഉടമയുമായ ഓസ്ട്രിയൻ കോടീശ്വരൻ ഡിട്രിച് മറ്റെഷിറ്റ്സ് (78) അന്തരിച്ചു. ഓസ്ട്രിയയിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇദ്ദേഹത്തിന് ഏകദേശം 2700 കോടി ഡോളർ ആസ്തിയാണുള്ളത്.
മറ്റെഷിറ്റ്സും തായ് നിക്ഷേപകനായ ചെലിയോ യോവിദ്യയും ചേർന്ന് 1984ലാണ് റെഡ്ബുൾ കമ്പനി സ്ഥാപിച്ചത്. ലോകമെമ്പാടുമുള്ള 172 രാജ്യങ്ങളിൽ റെഡ്ബുൾ കമ്പനി ഊർജപാനീയങ്ങൾ വിൽക്കുന്നു. വിവിധ ഇനങ്ങളിലെ ടീമുകളെയും കായികതാരങ്ങളെയും സ്പോൺസർ ചെയ്ത് കായികമേഖലയെ ഉപയോഗപ്പെടുത്തി റെഡ്ബുള്ളിന് വിപണി വിഹിതം വർധിപ്പിച്ചത് മറ്റെഷിറ്റ്സിന്റെ മികവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.