അമ്മയുടെ ചികിത്സക്ക് സഹായിക്കുന്നത് മുകേഷ് അംബാനിയാണെന്ന് രാഖി സാവന്ത്
മുംബൈ: അമ്മയുടെ ചികിത്സക്ക് സഹായിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയിലാണ് അംബാനിയാണ് അമ്മയുടെ ചികിത്സക്ക് സഹായിക്കുന്നതെന്ന് രാഖി സാവന്ത് വെളിപ്പെടുത്തിയത്. കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുകയാണ് രാഖിയുടെ മാതാവ്.
അമ്മയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതിന് പണം തടസമാകുന്നില്ല. എല്ലാവരും അമ്മയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കണമെന്നും അവർ അഭ്യർഥിച്ചു. നിലവിൽ ടാറ്റ കാൻസർ ഹോസ്പിറ്റലിൽ ഐ.സി.സി.യു യൂണിറ്റിലാണ് രാഖിയുടെ അമ്മ ചികിത്സയിലുള്ളത്. അമ്മയെ ക്രിതികെയർ ആശുപത്രിയിലേക്ക് മാറ്റുമെന്നും രാഖി അറിയിച്ചു.
നേരത്തെ ആദിൽ ഖാൻ ദുറാനിയുടെ വിവാഹത്തിന്റെ പേരിലും രാഖി സാവന്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് അമ്മയുടെ ചികിത്സ സംബന്ധിച്ച വാർത്തയും പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.