ഹൈദരാബാദിലെ ലുലു മാൾ ഉദ്ഘാടനം അടുത്ത മാസം

ഹൈദരാബാദ്: ഹൈദരാബാദിലെ ലുലു ഗ്രൂപ്പിന്‍റെ പുതിയ മെഗാ ഷോപ്പിങ് മാൾ അടുത്ത മാസം തുറക്കും. ഹൈദരാബാദിലെ കുകത്പള്ളിയിൽ .ഞ്ച് ലക്ഷം സക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്ന മാൾ ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നായിരിക്കും.

ഹൈദരാബാദിലെ ലുലു മാളിനായി 300 കോടി രൂപയുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുകത്പള്ളിയിലെ മഞ്ജീര മാൾ ലുലു ഗ്രൂപ്പ് ഏറ്റെടുത്ത് റീബ്രാൻഡ് ചെയ്യുകയായിരുന്നു. സിനിമ തിയറ്റർ, ഫുഡ് കോർട്ട് അടക്കമാണ് ലുലു മാൾ സജ്ജീകരിച്ചിരിക്കുന്നത്.

അഹ്മദാബാദിലും ചെന്നൈയിലും പുതിയ ഷോപ്പിങ് മാളുകൾ സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. ഗുജറാത്തിലെ അഹ്മദാബാദിൽ ആദ്യഘട്ടത്തിൽ 2000 കോടി മുതൽ മുടക്കിൽ ലുലു മാൾ തുടങ്ങാനാണ് ഗ്രൂപ് ഉദ്ദേശിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അഹ്മദാബാദിൽ ചർച്ച നടത്തിയിരുന്നു. അഹ്മദാബാദിൽ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി പുരോഗമിച്ചുവരുകയാണെന്ന് യൂസുഫലി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Lulu Mall in Hyderabad to be inaugurated next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.