ഫ്രഞ്ച് ആഡംബര ബ്രാൻഡായ ലൂയി വിറ്റന്റെ ഉൽപ്പന്നങ്ങൾക്ക് ലോകത്താകമാനം ആരാധകർ ഏറെയാണ്. ഇപ്പോൾ ലൂയി വിറ്റൺ വാർത്തകളിൽ ഇടംപിടിക്കുന്നത് അവരുടെ ഒരു ബാഗിന്റെ പേരിലാണ്. 2024 സ്പ്രിങ് സമ്മർ ഫാഷൻ ഷോക്കിടെയാണ് ലൂയിവിറ്റൺ സാൻഡ്‍വിച്ച് ബാഗ് പുറത്തിറക്കിയത്. ജനുവരി നാല് മുതൽ ബാഗ് വിൽപനക്കും എത്തിച്ചു.
സാധാരണ പേപ്പർ ബാഗിന്റെ ഡിസൈനിൽ തന്നെയാണ് സാൻഡ്‍വിച്ച് ബാഗും ലൂയിവിറ്റൺ ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഡിസൈനിൽ പേപ്പർ ബാഗുമായും സാമ്യമുണ്ടെങ്കിലും ലെതറിൽ നിർമിച്ചിരിക്കുന്ന ബാഗിന്റെ വിലയും അതിന് സമാനമാണെന്ന് ആരെങ്കിലും കരുതിയെങ്കിൽ തെറ്റി. 2,80,000 രൂപയാണ് സാൻഡ്‍വിച്ച് ബാഗിന് കമ്പനി നൽകിയിരിക്കുന്ന വില.
ലൂയിവിറ്റൺ മെൻസ്വെയറിന്റെ ക്രിയേറ്റീവ് ഡിസൈനർ ഫാരൽ വില്യംസാണ് ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. സാധാരണ വീടുകളിൽ ഷോപ്പിങ്ങിന് ഉപയോഗിക്കുന്ന ബാഗിന്റെ അതേനിറമാണ് ലൂയിവിറ്റൺ പുതിയ ബാഗിന് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.