ജോലി സമയം 12 മണിക്കൂറാക്കാൻ കേന്ദ്ര സർക്കാർ; പൊതുജനത്തിന് അഭിപ്രായം അറിയിക്കാന്‍ 45 ദിവസങ്ങൾ

ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ വലിയ നയമാറ്റത്തിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ദിവസം 12 മണിക്കൂര്‍ ജോലി എന്ന പുതിയ നിയമം കേന്ദ്രം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ്​. നേരത്തെ ഉണ്ടായിരുന്ന ഒമ്പത്​ മണിക്കൂര്‍ ജോലിയില്‍ നിന്ന് 12 മണിക്കൂര്‍ ജോലി എന്നാണ് പുതിയ നിബന്ധന. അതേസമയം, ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്​. പൊതുജനത്തിന് അഭിപ്രായം അറിയിക്കാന്‍ 45 ദിവസത്തെ സമയം കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

ഒരു മണിക്കൂര്‍ വിശ്രമം അടക്കമാണ്​ 12 മണിക്കൂർ ജോലിയെന്നാണ്​ പുതിയ നിര്‍ദ്ദേശം. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. ഒരു ദിവസത്തെ പ്രവര്‍ത്തി സമയം 12 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാമെന്നാണ് നിബന്ധന. ആഴ്ചയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വേതനത്തി​െൻറ ഇരട്ടി തുക പ്രതിഫലമായി നല്‍കണമെന്നും നിയമത്തിലുണ്ട്. ജനുവരിയില്‍ പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

Tags:    
News Summary - Labour ministry readies draft notification allowing 12 working hours a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.