Posted On
date_range Updated On
date_range യൂടൂബ് ചില്ലറക്കാരനല്ല: ഇന്ത്യൻ ജി.ഡി.പിയിലേക്ക് സംഭാവന ചെയ്യുന്നത് 18,000 കോടിയിലധികം രൂപയെന്ന് റിപ്പോർട്ട്
മുംബൈ: വിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂടൂബിന്‍റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം 2025ൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (GDP) 18,000 കോടിയിലധികം രൂപ സംഭാവന ചെയ്തുവെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട്. രാജ്യത്ത് 960,000ത്തിലധികം മുഴുവൻ സമയ തൊഴിലവസരങ്ങൾ സംഭാവന ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ ക്രിയേറ്റർ രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിന്‍റെ സൂചനയാണ് റിപ്പോർട്ട് നൽകുന്നത്. സ്വതന്ത്ര കണ്ടന്‍റ് ക്രിയേറ്റർമാർ പൂർണ വളർച്ച പ്രാപിച്ച മീഡിയ സംരംഭങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും തൊഴിലവസരങ്ങളും പ്രാദേശിക സാമ്പത്തിക പ്രവർത്തനങ്ങളും വർധിപ്പിക്കുന്നുണ്ട്. യൂടൂബ് ചാനലുകളുടെ എണ്ണത്തിൽ വർഷം തോറും 30 ശതമാനത്തിലധികം വർധനവ് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.