സാമ്പത്തിക പ്രതിസന്ധി രൂക്ഷം; മുതിർന്ന സാമ്പത്തിക ഉദ്യോഗസ്​ഥനെ കിം പുറത്താക്കി

പ്യോങ്​യാങ്​: ഒരു മാസം മുമ്പ്​ നിയമിച്ച മുതിർന്ന സാമ്പത്തിക ഉദ്യോഗസ്​ഥനെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്​ ഉൻ പുറത്താക്കി. ഉത്തര കൊറിയയെ സാമ്പത്തികപ്രതിസന്ധിയിൽനിന്ന്​ കരകയറ്റാൻ ഉദ്യോഗസ്​ഥ​െൻറ ഭാഗത്തുനിന്ന്​ ശ്രമമു​ണ്ടായില്ല എന്നാരോപിച്ചാണ്​ നടപടി. കോവിഡും യു.എസ്​ ഉപരോധവുമാണ്​ രാജ്യ​ത്തെ സമ്പദ്​വ്യവസ്​ഥ താറുമാറാക്കിയതെന്നാണ്​ റിപ്പോർട്ട്​.

കോവിഡ്​ പ്രതിരോധിക്കാൻ അതിർത്തി അടച്ചതോടെ ചൈനയുമായുള്ള വ്യാപാരബന്ധം താറുമാറായി. അസംസ്​കൃത വസ്​തുക്കളുടെ കുറവ്​ ഫാക്​ടറികളുടെ പ്രവർത്തനത്തെ ബാധിച്ചു. 2011ൽ കിം അധികാര​േമറ്റെടുത്തതിനു ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ്​ രാജ്യം കൂപ്പുകുത്തിയത്​. ഇക്കാര്യം കിം പൊതുമധ്യത്തിൽ സമ്മതിക്കുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.