തിരുവനന്തപുരം: സ്വകാര്യമേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വ്യവസായവകുപ്പ് രൂപം നൽകി. പത്ത് ഏക്കറിൽ കൂടുതലുള്ള സ്ഥലത്ത് സ്വകാര്യ എസ്റ്റേറ്റിന് അനുമതി നൽകാനാണ് ആലോചിക്കുന്നത്.
ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടങ്ങളൊഴികെയുള്ള 15 ഏക്കറേ ഒരാളുടെ കൈവശം വെക്കാനാകൂവെന്ന സാഹചര്യത്തിലാണ് പുതിയ സ്വകാര്യ എസ്റ്റേറ്റ് നീക്കം. നിലവിൽ സ്വകാര്യമേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാനായി 14 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം നടപടിയെടുക്കണമെങ്കിൽ സർക്കാറിന്റെ നയപരമായ തീരുമാനം വേണം. വ്യവസായം തുടങ്ങാൻ കൂടുതൽ സംരംഭകർ മുന്നോട്ടുവരുന്നതിന്റെ ഭാഗമായാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് അനുമതിനൽകുന്നത് പരിഗണിക്കുന്നത്.
നിലവിലെ വ്യവസായ എസ്റ്റേറ്റുകൾ നവീകരിക്കുന്നതിനുള്ള നടപടികളും സർക്കാറിന്റെ പരിഗണനയിലാണ്. വിശദപഠനത്തിനും പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ക്രമീകരണമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.