വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് 171.50 രൂപ കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇന്ന് മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും.

എന്നാൽ വീടുകളിൽ ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറകൾക്ക് 350.50 രൂപയും വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയും വർധിപ്പിച്ചിരുന്നു.

ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 92 രൂപ കുറച്ചിരുന്നു. 

Tags:    
News Summary - Commercial LPG cylinder prices slashed by Rs 171.5 per unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.