കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സി.ഇ.ഒ ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യം വിടാനാവില്ല
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ എം.ഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാറിന് ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിടരുതെന്ന വ്യവസ്ഥയോടെയുമാണ് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
ചന്ദകൊച്ചാറിനെതിരെ വിചാരണ നടത്താൻ ഇ.ഡി സമർപ്പിച്ച തെളിവുകൾ പര്യാപ്തമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ കൊച്ചാറിന് പുറമേ ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് പ്രൊമോട്ടർ വേണുഗോപാൽ ദൂത് തുടങ്ങിയവരും കേസിൽ പ്രതികളാണ്.
സ്വന്തം പദവി ദുരുപയോഗം ചെയ്താണ് വീഡിയോകോണിന് ചന്ദ കൊച്ചാർ വായ്പ അനുവദിച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസ്. 1875 കോടി അനധികൃതമായി വീഡിയോകോണിന് ഐ.സി.ഐ.സി.ഐ നൽകിയെന്നാണ് ഇ.ഡി കേസ്. സി.ബി.ഐയുടെ നിർദേശപ്രകാരമാണ് ഇ.ഡി കേസേറ്റെടുത്തത്. ചന്ദകൊച്ചാറുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകളിൽ കൂടി ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.