Posted On
date_range Updated On
date_range ബ്രിട്ടൻ വൻ സാമ്പത്തിക പ്രതിസന്ധിയിൽ
ലണ്ടൻ: കോവിഡ്-19 മൂലം സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞ് ബ്രിട്ടൻ. 300 വർഷത്തിനിടെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് അറിയിച്ചത്. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ റസ്റ്റാറൻറുകളും കടകളും സ്കൂളുകളും അടച്ചിട്ടിരിക്കയാണ്. വടക്കൻ അയർലൻഡ്, സ്കോട്ലൻറ്, വെയിൽസ് എന്നിവിടങ്ങളിലും കടുത്ത നടപടികൾ നിലനിൽക്കുന്നുണ്ട്. വളർച്ചനിരക്ക് 9.9 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.