കോഴിക്കോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ബിസ്മി കണക്ടിൽ, വലിയ ഓണ സമ്മാനങ്ങളുമായി ‘നല്ലോണം പൊന്നോണം’! അജ്മൽ ബിസ്മിയിൽനിന്ന് പർച്ചേസ് ചെയ്യുമ്പോൾ ബംപർ സമ്മാനമായി 100 പവൻ സ്വർണവും, 20 കോടി രൂപയുടെ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മാത്രമല്ല, ഓരോ പർച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങൾ. കൂടാതെ കാർ, ബൈക്ക്, ഗൃഹോപകരണങ്ങൾ തുടങ്ങി മറ്റനവധി സമ്മാനങ്ങളും. എല്ലാ ആഴ്ചകളിലും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരവും ബിസ്മി കണക്ടിൽ ഒരുക്കിയിട്ടുണ്ട്.
ഗൃഹോപകരണങ്ങൾക്ക് ഈസി ഇ.എം.ഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറന്റിയും അജ്മൽ ബിസ്മി നൽകുന്നു. ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയവയുടെ കാർഡിൽ പണമടക്കുമ്പോൾ 26,000 രൂപ വരെയുള്ള കാഷ് ബാക്കും ലഭ്യമാണെന്ന് മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഗൃഹോപകരണങ്ങൾക്ക് കൺസ്യൂമർ ഫിനാൻസും യു.പി.ഐ പേമെന്റ് വഴിയും നേടാം അധിക കാഷ്ബാക്ക്.
മികച്ച ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് അതിശയകരമായ വിലക്കുറവും ഈസി ഇ.എം.ഐ സൗകര്യങ്ങളും ബിസ്മിയിലുണ്ട്. 32 ഇഞ്ചിന്റെ സ്മാർട്ട് ടി.വി 5,990 രൂപ മുതലും, 55 ഇഞ്ചിന്റെ സ്മാർട്ട് ടി.വി വെറും 24,990 രൂപക്കും സ്വന്തമാക്കാം. സിംഗ്ൾ ഡോർ റെഫ്രിജറേറ്ററുകൾ വെറും 9900 രൂപ മുതലും, ഡബ്ൾ ഡോർ 21,990 രൂപ മുതലും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ വെറും 59,990 രൂപ മുതലും ലഭിക്കും. സെമി ഓട്ടോ വാഷിങ് മെഷീനുകൾ 5,990 രൂപ മുതലും, ടോപ് ലോഡ് വാഷിങ് മെഷീനുകൾ 9,990 രൂപ മുതലും, ഫ്രന്റ് ലോഡ് വാഷിങ് മെഷീനുകൾ 28,990 രൂപ മുതലും എ.സികൾ 18,990 രൂപ മുതലും കേരളത്തിലെത്തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ അജ്മൽ ബിസ്മിയിൽനിന്ന് വാങ്ങാം. കൂടാതെ, എ.സി പർച്ചേസുകൾക്കൊപ്പം 1499 രൂപ വിലയുള്ള ഔട്ട് ഡോർ സ്റ്റാൻഡ് സൗജന്യമായും നേടാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.