ലോക്​ഡൗൺ കാലത്ത്​ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമുണ്ടാക്കി ആമസോൺ

ന്യൂയോർക്​: കോവിഡ്​ മഹാമാരി കമ്പനികൾക്ക്​ വലിയ സാമ്പത്തിക ഭാരവും കുറഞ്ഞ ലാഭവും സൃഷ്​ടിക്കുന്ന സാഹചര്യത്തിൽ വ്യത്യസ്​ത കഥയാണ് അമേരിക്കൻ​ ഇ-കൊമേഴ്​സ്​ ഭീമനായ ആമസോണിന്​ പറയാനുള്ളത്​. 26 വർഷത്തിലെ ഏറ്റവും വലിയ ലാഭമാണ്​ ജെഫ്​ ബെസോസി​െൻറ ഒാൺലൈൻ റീടെയിലർ ലോക്​ഡൗൺ കാലത്ത്​ സ്വന്തമാക്കിയിരിക്കുന്നത്​​. ഇതോടെ കമ്പനിയുടെ ഒാഹരി അഞ്ച്​ ശതമാനം ഉയരുകയും ചെയ്​തു.

കോവിഡും ലോക്​ഡൗണും ആളുകളെ ഒാൺലൈൻ ഷോപ്പിങ്ങിലേക്ക്​ കൂടുതൽ അടുപ്പിച്ചതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി 175,000 പുതിയ തൊഴിലാളികളെയാണ്​ കമ്പനി നിയമിച്ചത്​. ഇൗ സാമ്പത്തിക വർഷത്തിൽ വരുമാനം 40 ശതമാനമാണ്​ വർധിച്ചതെന്നും ആമസോൺ അവകാശപ്പെടുന്നു. അത്​ 88.9 ബില്യൺ ഡോളർ വരും. അതേസമയം രണ്ടാം പാദത്തിൽ വരുമാനം കുറഞ്ഞേക്കുമെന്നും കമ്പനി പ്രവചിക്കുന്നുണ്ട്​. കാരണം, ജീവനക്കാർക്ക്​ കോവിഡ്​ സുരക്ഷാ കിറ്റുകളും വാങ്ങുന്നതിനും മറ്റു ചിലവുകൾക്കുമായി 4 ബില്യൺ ഡോളറാണ്​ കമ്പനി ചെലവാക്കിയിരിക്കുന്നത്​.

ഇത്തവണ എല്ലാ മേഖലയിലും ആമസോൺ വളർച്ചയാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. 2020ലെ രണ്ടാം പാദത്തിൽ ഒാൺലൈൻ സ്​റ്റോർ വിൽപ്പന 48 ശതമാനം വർധിച്ച്​ 45.9 ബില്യൺ ഡോളറായി. സെല്ലർ സർവീസ്​ വരുമാനം 52 ശതമാനം വർധിച്ചപ്പോൾ പരസ്യങ്ങളിൽ നിന്നുള്ള വരുമാനം 41 ശതമാനവും വളർച്ച രേഖപ്പെടുത്തി. 2020ലെ മൂന്നാം പാദത്തിൽ 87 ബില്യൺ മുതൽ 93 ബില്യൺ ഡോളർ വരെ ​​മൊത്ത വിൽപ്പനയാണ്​ ആമസോൺ പ്രവചിക്കുന്നത്​. ആമസോൺ ഒാൺലൈൻ ഷോപ്പിങ്ങ്​ സൈറ്റിൽ നടക്കാറുള്ള പ്രൈം ഡേ വിൽപ്പനയിൽ വലിയൊരു ലാഭം പ്രതീക്ഷിച്ചാണ്​ കമ്പനി തങ്ങളുടെ വരുമാനം ഗണ്യമായി വർധിക്കുമെന്ന്​ അവകാശപ്പെടുന്നത്​. ഇന്ത്യയിൽ ഇൗ മാസം തന്നെ​ പ്രൈം ഡേ വിൽപ്പന നടക്കുന്നുണ്ട്​. 

Tags:    
News Summary - Amazon Posts Biggest Ever Profits In Its History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.