Posted On
date_range Updated On
date_range വാണിജ്യ സിലിണ്ടറിന് 25 രൂപ കൂട്ടി; ഹോട്ടൽ ഭക്ഷണ ചെലവ് വീണ്ടും ഉയരും
ന്യൂഡൽഹി: ജനങ്ങൾക്ക് പുതുവത്സര ആഘാതമായി വാണിജ്യ പാചകവാതകത്തിന്‍റെ വില 25 രൂപ വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് വില വർധിപ്പിച്ചിട്ടില്ലെങ്കിലും വാണിജ്യ ഗ്യാസിന്‍റെ വില വർധനയോടെ ഹോട്ടൽ ഭക്ഷണ ചെലവ് ഇനിയും ഉയരും.
19 കിലോയുടെ വാണിജ്യ സിലിണ്ടറിന്‍റെ വില ഡൽഹിയിൽ ഇനി 1,769 രൂപയാകും. 2022 ജൂലൈയിലാണ് എണ്ണക്കമ്പനികൾ ഗാർഹിക സിലിണ്ടറിന്‍റെ വില അവസാനമായി വർധിപ്പിച്ചത്. നാലു തവണയാണ് ഇക്കഴിഞ്ഞ വർഷം വാണിജ്യ സിലിണ്ടർ വില വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.