റവാബി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച 1 ടു 99 റിയാൽ പ്രമോഷൻ സലിം അൽ ഷമ്മാരി ഉദ്ഘാടനം ചെയ്യുന്നു. റവാബി ജനറൽ മാനേജർ കണ്ണു ബക്കർ ഉൾപ്പെടെ മാനേജ്മെന്റ് അംഗങ്ങളും
ജീവനക്കാരും സമീപം
ദോഹ: ഒരു റിയാൽ മുതൽ 99 റിയാൽ വരെ വിലയിൽ മികച്ച ഉൽപന്നങ്ങളുടെ ശേഖരവുമായി റവാബി ഹൈപ്പർമാർക്കറ്റുകളിൽ ‘1 ടു 99 റിയാൽ’ സൂപ്പർ നമ്പർ പ്രമോഷനുകൾക്ക് തുടക്കമായി. തിങ്കളാഴ്ച തുടക്കംകുറിച്ച വമ്പൻ വിപണനമേള ഡിസംബർ 10 വരെ നീണ്ടുനിൽക്കും. റവാബി ഇസ്ഗാവയിൽ നടന്ന ചടങ്ങിൽ സലീം അൽ ഷമ്മാരി പ്രമോഷൻ ഉദ്ഘാടനംചെയ്തു. ജനറൽ മാനേജർ കണ്ണു ബക്കർ, ഓപറേഷൻസ് മാനേജർ ജോജോ റോബർട്ട്, ഫിനാൻസ് മാനേജർ ഫൈസൽ പന്തലിങ്ങൽ, എച്ച്.ആർ മാനേജർ ഷാനവാസ് രാജ സലിം, അസി. മാർക്കറ്റിങ് മാനേജർ സജിത് ഇ.പി, ഐ.ടി ഇൻചാർജ് റനീഷ്, ഇസ്ഗാവ ബ്രാഞ്ച് മാനേജർ ജാഫർ എന്നിവർ പങ്കെടുത്തു. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ, കുറഞ്ഞ വിലയിൽ ഖത്തറിലെ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുകയാണ് റവാബിയെന്ന് ജനറൽ മാനേജർ കണ്ണു ബക്കർ പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം ഉൽപന്നങ്ങളാണ് നൽകുന്നത്. സൂപ്പർ മാർക്കറ്റ്, ഫ്രഷ് ഫുഡ്, ഡിപ്പാർട്മെന്റ് സ്റ്റോർ ഉൽപന്നങ്ങൾ എന്നിവയും അടങ്ങിയിരിക്കുന്നു. ഒരു റിയാൽ മുതൽ 99 റിയാൽ വരെ നിരക്കിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രോസറി, അരി, ഓയിൽ, പാക്കേജ് സ്നാക്സ്, ജ്യൂസ്, ഡിപ്പാർട്മെന്റ് സ്റ്റോറിൽ ഫാഷൻ, ലൈഫ് സ്റ്റൈൽ കലക്ഷൻ, ഗാർമെന്റ്സ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി ഐറ്റംസ്, ടോയ്സ്, സ്പോർട്സ് ഉൾപ്പെടെ വൈവിധ്യങ്ങളെല്ലാം ഈ പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ശൈത്യകാല വിപണിയുടെ ഭാഗമായി ‘വൗ വിന്റർ’ പ്രമോഷൻ വഴിയും മികച്ച ഉൽപന്നങ്ങൾ ലഭ്യമാണ്. നവംബർ 23ന് തുടങ്ങിയ ആപ്പ്ൾ ഫെസ്റ്റ് 29ന് സമാപിക്കും. 20 രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്ത തരം ആപ്പിളുകളാണ് ലഭ്യമാക്കിയത്. രണ്ട് റിയാലിന് ഹാൻഡ്വാഷ്, 12 കുപ്പിവെള്ളം 5 റിയാലിന്, ട്രാക്സ്യൂട്ടിന് 41 റിയാൽ, പാനസോണിക് ഇസ്തിരിപ്പെട്ടിക്ക് 99 റിയാൽ എന്നിങ്ങനെ ബ്രാൻഡഡ് ഉൽപന്നങ്ങളാണ് പ്രമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.