എസ്​.ബി.​െഎയിൽ മിനിമം ബാലൻസ്​ വേണ്ടാത്ത അക്കൗണ്ടുകൾ

ന്യൂഡൽഹി: എസ്.ബി.െഎയിൽ മിനിമം ബാലസൻസ് ആവശ്യമില്ലാത്ത അക്കൗണ്ടുകളെ കുറിച്ച് ബാങ്ക് വ്യക്തത വരുത്തി. കോർപ്പറേറ്റ് സാലറി പാക്കേജ് അക്കൗണ്ടുകൾ, ചെറു നിക്ഷേപങ്ങൾക്കുള്ള അക്കൗണ്ടുകൾ, ബേസിക്ക് സേവിങ്സ് അക്കൗണ്ടുകൾ,  പ്രധാൻമന്ത്രി ജൻ ധൻ യോജനക്ക് കീഴിൽ വരുന്ന അക്കൗണ്ടുകൾ എന്നിവയിൽ മിനിമം ബാലൻസ് ആവശ്യമില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് എസ്.ബി.െഎ ഇക്കാര്യം വ്യക്തമാക്കിയത്.

50,000 രൂപ വരെ നിക്ഷേപം നടത്തുന്നതിനായാണ് െചറു നിക്ഷേപങ്ങൾക്കുള്ള അക്കൗണ്ടുകൾ എസ്.ബി.െഎ ആരംഭിച്ചിരിക്കുന്നത്. 50,000 രൂപക്ക് മുകളിൽ ഇത്തരം അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ സാധിക്കില്ല. ആദ്യമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നവർക്ക് സഹായമായ അക്കൗണ്ടുകളാണ് ബേസിക്ക് സേവിങ്സ് അക്കൗണ്ടുകൾ. ഇത്തരം അക്കൗണ്ട് ഉടമകൾക്ക്  രണ്ടാമതൊരു അക്കൗണ്ട് കൂടി തുറക്കുന്നതിന് അനുവാദമുണ്ടായിരിക്കില്ല. കോർപ്പറേറ്റ് കമ്പനികളിലെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന അക്കൗണ്ടുകളാണ് കോർപ്പറേറ്റ് സാലറി അക്കൗണ്ടുകൾ. ഇൗ അക്കൗണ്ടുകൾക്കെല്ലാം മിനിമം ബാലൻസ് നിബന്ധന ബാധകമാക്കില്ലെന്നാണ് എസ്.ബി.െഎ അറിയിച്ചിരിക്കുന്നത്.

1,000 രൂപ മുതൽ 5,000 രൂപ വരെയാണ് എസ്.ബി.െഎയുടെ വിവിധ അക്കൗണ്ടുകളിൽ മിനിമം ബാലൻസായി വേണ്ടത്. നഗര ഗ്രാമീണ വ്യത്യാസമനുസരിച്ച് തുകയിൽ വ്യത്യാസം വരും. ഏറ്റവും കൂടുതൽ തുക മിനിമം ബാലൻസായി വേണ്ടത് രാജ്യത്തെ ആറ് മെട്രോ നഗരങ്ങളിലാണ്. 5,000 രൂപയാണ് ഇവിടെ മിനിമം ബാലൻസായി വേണ്ടത്. മിനിമം ബാലൻസ് നില നിർത്തിയില്ലെങ്കിൽ വൻ തുകയാണ് ബാങ്ക് പിഴയായി ചുമത്തുന്നത്. 

Tags:    
News Summary - At SBI, You Don't Need To Maintain Minimum Balance In These Accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.