എസ്.ബി.ഐയിൽ ഒ.ടി.പി ഉപയോഗിച്ച് പണം പിൻവലിക്കുന്നതെങ്ങനെ ?

ന്യൂഡൽഹി: ഉപയോക്തകളെ തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് എസ്.ബി.ഐ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ രീതി അവതരിപ്പിച്ചത്. എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോഴാണ് ഒ.ടി.പി ആവശ്യമായി വരിക. 10,000 രൂപക്ക് മുകളിൽ പിൻവലിക്കുമ്പോഴാണ് ഈ നിബന്ധനയുള്ളത്. 2020 ജനുവരി ഒന്നിന് അവതരിപ്പിച്ച സംവിധാനം തട്ടിപ്പുകൾ ഒരു പരിധി വരെ തടയുമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്.

ഒ.ടി.പി ഉപയോഗിച്ച് പണം പിൻവലിക്കുന്ന വിധം

  • എ.ടി.എമ്മുകളിലെ പണം പിൻവലിക്കുന്നതിനാണ് ഒ.ടി.പി നിർബന്ധം
  • ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്കാണ് ഒ.ടി.പി വരിക
  • നാലക്ക ഒ.ടി.പി ഉപയോഗിച്ചാണ് യുസർ വെരിഫിക്കേഷൻ നടത്തുക
  • പിൻവലിക്കേണ്ട തുക രേഖപ്പെടുത്തിയതിന് ശേഷം വരുന്ന വിൻഡോവിലാണ് ഒ.ടി.പി നൽകേണ്ടത്.

അതേസമയം, യു.പി.ഐ ഉപയോഗിച്ച് കാർഡുരഹിത ഇടപാടുകൾ എ.ടി.എമ്മുകളിൽ വ്യാപകമാക്കണമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആവ​ശ്യപ്പെട്ടിരുന്നു. ഇത് തട്ടിപ്പുകൾ കുറക്കുമെന്നാണ് ആർ.ബി.ഐയുടെ വിലയിരുത്തൽ. നിലവിൽ കാർഡില്ലാതെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്ന സംവിധാനം ചില ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - SBI OTP-based ATM cash withdrawal: Here’s how to use the facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.