Posted On
date_range Updated On
date_range എസ്.ബി.െഎ ജീവനക്കാരെ കുറക്കുന്നു
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎ സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ വ്യാപകമായി ജീവനക്കാരെ കുറക്കുന്നു. 6,622 ജീവനക്കാരെയാണ് ബാങ്ക് ആദ്യ ഘട്ടത്തിൽ ഒഴിവാക്കുന്നത്. ഇതിൽ കുറേ ജീവനക്കാർ വിരമിക്കലിലൂടെ പുറത്ത് പോകുന്നവരാണ്. മറ്റുള്ളവരെ വി.ആർ.എസ് മുഖേന ഒഴിവാക്കാനാണ് എസ്.ബി.െഎയുടെ പദ്ധതി.
ഡിജിറ്റലൈസേഷെൻറ ഭാഗമായി 10,000 ജീവനക്കാരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി നിയമിക്കാനും എസ്.ബി.െഎക്ക് പദ്ധതിയുണ്ട്.
എസ്.ബി.െഎയും ആറ് അസോസിയേറ്റഡ് ബാങ്കുകളും ലയിച്ചതിനെ തുടർന്ന് എകദേശം 594 ബാങ്ക് ശാഖകളാണ് ഇല്ലാതായത്. ഇതുവഴി 1,160 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് എസ്.ബി.െഎയുടെ കണക്ക് കൂട്ടൽ. കൂടുതൽ ജീവനക്കാരെ ഒഴിവാക്കുന്നത് വഴി അധിക ലാഭം ഉണ്ടാക്കാമെന്ന എസ്.ബി.െഎയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.