റിപ്പോ നിരക്കിൽ മാറ്റമില്ല: പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: പ​ലി​ശ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്താ​തെ റി​സ​ർ​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​നം നി​ല​നി​ർ​ത്തി. ധ​ന​ന​യ സ​മി​തി (എം.​പി.​സി) ഏ​ക​ക​ണ്ഠ​മാ​യാ​ണ് റി​പ്പോ നി​ര​ക്ക് അ​തേ​പ​ടി നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നും രൂ​പ​ക്ക് ക​രു​ത്തേ​കാ​നു​മു​ള്ള ന​ട​പ​ടി​ക​ളും ആ​ർ.​ബി.​ഐ പ്ര​ഖ്യാ​പി​ച്ചു.

സ​ർ​ക്കാ​ർ സെ​ക്യൂ​രി​റ്റി​ക​ളി​ലെ യോ​ഗ്യ​ത​യു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് പ​ലി​ശ വ​രു​മാ​ന​ത്തി​ലും മൂ​ല​ധ​ന നേ​ട്ട​ങ്ങ​ളി​ലു​മു​ള്ള നി​കു​തി ഒ​ഴി​വാ​ക്ക​ൽ അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ​മ്പ​ദ്‍വ്യ​വ​സ്ഥ​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ണെ​ങ്കി​ലും ആ​ഗോ​ള സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​രു​ന്ന​തും വി​ല​ക്ക​യ​റ്റ​വും, വി​ത​ര​ണ ത​ട​സ്സ​ങ്ങ​ളും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്ന് ആ​ർ.​ബി.​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ടു​ക​ൾ ഇ​റ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും, അ​തി​ന്‍റെ സാ​ധ്യ​മാ​യ ഗു​ണ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും ആ​ർ.​ബി.​ഐ വി​ശ​ക​ല​നം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പേ​പ്പ​ർ ക​റ​ൻ​സി​യു​ടെ ഈ​ടും ചെ​ല​വും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക കൂ​ടി​യ​പ്പോ​ൾ ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പ് പ്ലാ​സ്റ്റി​ക് ക​റ​ൻ​സി എ​ന്ന ആ​ശ​യം ആ​ർ.​ബി.​ഐ​യു​ടെ മു​മ്പാ​കെ വ​ന്നി​രു​ന്നു. പേ​പ്പ​ർ നോ​ട്ടു​ക​ളു​ടെ അ​ച്ച​ടി​ച്ചെ​ല​വും, നി​ര​സി​ക്ക​പ്പെ​ടു​ന്ന നോ​ട്ടു​ക​ളു​ടെ തോ​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ളി​മ​ർ ക​റ​ൻ​സി​യെ​ന്ന ബ​ദ​ൽ മാ​ർ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന. 2014ൽ ​കൊ​ച്ചി ഉ​ൾ​പ്പെ​ടെ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ൽ പ​ത്ത് രൂ​പ​യു​ടെ ഒ​രു ബി​ല്യ​ൺ നോ​ട്ടു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​ത് ന​ട​പ്പാ​യി​ല്ല.

Tags:    
News Summary - No change in repo rate: Polymer currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.