പലിശ നിരക്കിലും പ്രൊസസിങ്​ ചാർജിലും മാറ്റവുമായി എസ്​.ബി.ഐ

മുംബൈ: പലിശ നിരക്കുകളിലും പ്രൊസസിങ്​ ചാർജിലും മാറ്റം വരുത്തി എസ്​.ബി.ഐ. 75ാം സ്വാതന്ത്ര്യദിനത്തോട്​ അനുബന്ധിച്ചാണ്​ നിരക്കുകളിൽ എസ്​.ബി.ഐ മാറ്റം വരുത്തിയിരിക്കുന്നത്​. വാഹന വായ്​പയുടെ പ്രൊസസിങ്​ ഫീ ബാങ്ക്​ ഒഴിവാക്കി. ഒാൺറോഡ്​ വിലയുടെ 90 ശതമാനവും വായ്​പ ലഭിക്കുമെന്നും എസ്​.ബി.ഐ അറിയിച്ചു.

യോനോ ആപിലൂടെയുള്ള വാഹന വായ്​പകൾക്ക്​ പ്രത്യേക പലിശയിളവും എസ്​.ബി.ഐ നൽകും. 25 ബേസിക്​ പോയിന്‍റിന്‍റെ കുറവാകും വായ്​പ പലിശയിൽ വരുത്തുക. യോനോ ഉപയോക്​താക്കൾക്ക്​ 7.5 ശതമാനത്തിൽ വായ്​പ ലഭ്യമാക്കും.സ്വർണപണയ വായ്​പയുടെ പലിശയിൽ 75 ബേസിക്​ പോയിന്‍റിന്‍റെ കുറവ്​ വരുത്തിയിട്ടുണ്ട്​. 7.5 ശതമാനമാണ്​ സ്വർണപണയ വായ്​പയുടെ പലിശ.

ഇതിന്​ പുറമേ സ്വർണപണയ വായ്​പകളുടെ പ്രൊസസിങ്​ ഫീസും ഒഴിവാക്കിയിട്ടുണ്ട്​. നേരത്തെ ഭവനവായ്​പകൾക്കുള്ള പലിശനിരക്കിലും എസ്​.ബി.ഐ ഇളവ്​ നൽകിയിരുന്നു. ആഗസ്റ്റ്​ 31 വരെയായിരുന്നു ഇളവ്​.

Tags:    
News Summary - BI announces fees waiver, lower rates to commemorate Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.