നോട്ട്​പിൻവലിക്കൽ: രണ്ടര ലക്ഷം കോടി രൂപ തിരിച്ചെത്തിയില്ല–എസ്​.ബി.​​െഎ

മുംബൈ: നവംബർ 8ാം തിയ്യതി 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച തീരുമാനത്തിനു ശേഷം രണ്ടര ലക്ഷം കോടി രൂപ ബാങ്കുകളിൽ തിരിച്ചെത്തിയില്ല. എസ്​.ബി.​െഎയുടെ ഇക്കണോമിക്​ റിസർച്ച്​ ഡിപ്പാർട്ട്​മെൻറാണ്​ ഇത്​ സംബന്ധിച്ച കണക്കുകൾ പുറത്ത്​ വിട്ടത്​.

എസ്​.ബി.​െഎയുടെ കണക്കുകൾ പ്രകാരം 13 ലക്ഷം രൂപ മൂല്യം വരുന്ന പഴയ നോട്ടുകൾ ബാങ്കിങ്​ സംവിധാനത്തിലേക്ക്​ തിരിച്ചെത്തി. അസാധുവാക്കിയ നോട്ടുകളുടെ ആകെ മൂല്യം എകദേശം 15.5 ലക്ഷം കോടി വരും. അതായത്​ 2.5 ലക്ഷം കോടിയുടെ കറൻസി ബാങ്കിങ്​ സംവിധാനത്തിലേക്ക്​ തിരിച്ചെത്തിയിട്ടില്ല.

ഇൗ പണത്തിൽ ഭൂരിപക്ഷവും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഉപയോഗിച്ചിരിക്കാം എന്നും എസ്​.ബി.​െഎയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ തന്നെ 1 ലക്ഷം കോടി രൂപ  ഗവൺമെൻറി​െൻറ പുതിയ കള്ളപണം വെളിപ്പെടുത്തുന്ന പദ്ധതി പ്രകാരം വെളിപ്പെടുത്തിയതായും ഇത്​ മൂലം സർക്കാരിന്​ എകദേശം 50,ooo കോടി രൂപ നികുതി ലഭിച്ചതായും റിപ്പോർട്ടിലുണ്ട്​. ഇൗ പണം സർക്കാരി​െൻറ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും.

നോട്ട്​ പിൻവലിക്കൽ മൂലമുണ്ടായിട്ടുള്ള പ്രശ്​നങ്ങൾ ഉട​നെ തന്നെ പരിഹരിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട​. എസ്​.ബി.​െഎയുടെ ചീഫ്​ ഇക്കണോമിക്​ അഡ്വസൈർ സൗമ്യ കാന്തി ഘോഷാണ് ദേശീയ ചാനലായ എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ റിപ്പോർട്ടി​െൻറ ഉള്ളടക്കം വെളിപ്പെടുത്തിയത്​.
 

Tags:    
News Summary - Rs 2 Lakh Crore Could Be Government's Gain From Note Ban: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.