നിർദേശങ്ങൾ പാലിച്ചില്ല; രണ്ട്​ ബാങ്കുകൾക്ക്​ പിഴയിട്ട്​ ആർ.ബി.ഐ

മുംബൈ: ആർ.ബി.ഐയുടെ നി​ർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന്​ രണ്ട്​ ബാങ്കുകൾക്ക്​ പിഴയിട്ട്​ കേന്ദ്രബാങ്ക്​. ഗ്രേറ്റർ ബോംബെ കോ-ഓപ്പറേറ്റീവ്​ ബാങ്ക്​, ജൽന പീപ്പിൾസ്​ കോ-ഓപ്പറേറ്റീവ്​ ബാങ്ക്​ എന്നിവർക്കാണ്​ പിഴ ചുമത്തിയത്​. ഗ്രേറ്റർ ബോംബെ കോ-ഓപ്പറേറ്റീവ്​ ബാങ്കിന്​ 25 ലക്ഷം രൂപയാണ്​ പിഴ ചുമത്തിയത്​. ബാങ്കിലെ തട്ടിപ്പുകൾ സംബന്ധിച്ച ആർ.ബി.ഐ മുന്നറിയിപ്പ്​ അവഗണിച്ചതിനാണ്​ പിഴശിക്ഷ.

ജൽന പീപ്പിൾസ്​ കോ-ഓപ്പറേറ്റീവ്​ ബാങ്കിന്​ 50,000 രൂപയാണ്​ പിഴ വിധിച്ചത്​. രണ്ട്​ കേസുകളിലും ആർ.ബി.ഐ നിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കുകൾ വീഴ്ച വരുത്തിയെന്ന്​​ കേന്ദ്രബാങ്ക്​ നിരീക്ഷിച്ചു.

നേരത്തെ സമാനമായ രീതിയിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐക്കും ആർ.ബി.ഐ പിഴ ചുമത്തിയിരുന്നു. 50 ലക്ഷം രൂപയായിരുന്നു എസ്​.ബി.ഐക്ക്​ പിഴയിട്ടത്​. സമാനമായ വകുപ്പുകൾ തന്നെയായിരുന്നു എസ്​.ബി.ഐക്കെതിരേയും പ്രയോഗിച്ചത്​.

Tags:    
News Summary - RBI imposes monetary penalties on these two banks for non-compliance of norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.