ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി

ന്യൂഡൽഹി: ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ഒക്ടോബർ പത്ത് മുതലാണ് കാലാവധി നിലവിൽ വരിക. തീരുമാനത്തിന് കാബിനറ്റിന്‍റെ അപ്പോയിൻമെന്‍റ് കമ്മിറ്റി (എ.സി.സി) അംഗീകാരം നൽകി. 2024 ഒക്ടോബർ 9 വരെയാണ് പുതിയ കാലാവധി.

62 കാരനായ എം. രാജേശ്വര റാവുവിനെ 2020 ഒക്ടോബർ എട്ടു മുതലാണ് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്. 1984 മുതൽ അദ്ദേഹം ആർ.ബി.ഐയിലുണ്ട്.

2016 മുതൽ ആർ.ബി.ഐയുടെ എക്സിക്യുട്ടീവ് ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്നു. അതിന് മുമ്പ് ആർ.ബി.ഐയിലെ ഫിനാൻഷ്യൽ മാർക്കറ്റ്സ് ഓപറേഷൻസ് ഡിപാർട്മെന്‍റിൽ ജനറൽ മാനേജറായിരുന്നു.

Tags:    
News Summary - RBI deputy governor M Rajeshwar Rao gets one-year term extension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.