പേടിഎം പേയ്​മെന്‍റ്​ ബാങ്ക്​ ഇനി ഷെഡ്യൂൾഡ്​ ബാങ്ക്​

ന്യൂഡൽഹി: പേടിഎമ്മിന്‍റെ ഉടമസ്ഥതയിലുള്ള പേടിഎം പേയ്​മെന്‍റ്​​ ബാങ്കിന്​ ഇനി മുതൽ ഷെഡ്യൂൾ ബാങ്ക്​ പദവി. ആർ.ബി.ഐ അംഗീകാരം ലഭിച്ചതോടെ ഇനി മുതൽ ഷെഡ്യൂൾഡ്​ ബാങ്കായി പ്രവർത്തിക്കുമെന്നും കൂടുതൽ സേവനങ്ങൾ നൽകുമെന്നും പേടിഎം അറിയിച്ചു.

ഷെഡ്യൂൾഡ്​ ബാങ്കായതോടെ വൻകിട കോർപ്പറഷനുകളുടേയും ​സർക്കാറിന്‍റെയും റിക്വസ്റ്റ്​ ഫോർ പ്രൊപ്പോസലിൽ പേടിഎം പേയ്​മെൻ്റ്​ ബാങ്കിനും ഭാഗമാവാം. ​പ്രൈമറി ഓക്ഷൻ, ഫിക്​സഡ്​ റേറ്റ്​, മാർജിനൽ സ്റ്റാൻഡിങ്​ സംവിധാനം എന്നിവക്കും പേടിഎം പേയ്​മെന്‍റ്​ ബാങ്കിന്​ അർഹതയുണ്ട്​. കേന്ദ്രസർക്കാറിന്‍റെ ധനകാര്യ പദ്ധതികളുടെ ഭാഗമായും ബാങ്കിന്​ പ്രവർത്തിക്കാൻ സാധിക്കും.

64 മില്യൺ സേവിങ്​സ്​ അക്കൗണ്ടുകളാണ് നിലവിൽ​ പേടിഎം പേയ്​മെന്‍റ്​ ബാങ്കിലുള്ളത്​. 688.6 മില്യൺ ഡോളറിന്‍റെ നിക്ഷേപവും ബാങ്കിനുണ്ട്​. നോട്ട്​ നിരോധനത്തിന്​ പിന്നാലെയാണ്​ ഇന്ത്യയിൽ പേടിഎം ഉപയോഗം വ്യാപകമായത്​. പിന്നീട്​ പേയ്​മെന്‍റ്​ ബാങ്കുമായി പേടിഎം മാറുകയായിരുന്നു.

Tags:    
News Summary - Paytm Payments Bank gets scheduled bank status from RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.