പാസ്ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കണമെന്ന്​ ആർ.ബി.​െഎ

ന്യൂഡൽഹി: രാജ്യത്തെ ​ബാങ്കുകളോട്​ ഉപഭോക്​താക്കളുടെ പാസ്​ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ആർ.ബി.​െഎ നിർദ്ദേശം. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ്​ റിസർവ്​ ബാങ്ക്​ നിർദ്ദേശം നൽകിയിരിക്കുന്നത്​. ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രബാങ്കി​​െൻറ സർക്കുലർ ജൂൺ 22ന്​ പുറത്തിറങ്ങി.

ബാങ്കുകൾ വഴി നടത്തുന്ന ഏതൊക്കെ ഇടപാടുകളാണ്​ പാസ്​ബുക്കുകളിൽ രേഖപ്പെടുത്തേണ്ടതെന്ന്​ സർക്കുലറിൽ വ്യക്​തമാക്കിയിട്ടുണ്ട്​. ആർ.ജി.ടി.എസ്​, എൻ.ഇ.എഫ്​.ടി തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച്​ നടത്തുന്ന പണമിടപാടുകളുടെ വിവരങ്ങൾ പാസ്​ബുക്കിൽ ഉൾപ്പെടുത്തണം. എതു ബാങ്കിലേക്കാണ്​ പണമയച്ചത്​ ആർക്കാണ്​ പണമയച്ചത്​ എന്നിങ്ങനെയുള്ള വിവരങ്ങളും ഉൾപ്പെടുത്തണം. ഇതിനൊപ്പം അക്കൗണ്ട്​ ഉടമ ബാങ്കിൽ നിന്ന്​ വായ്​പയെടുത്തിട്ടുണ്ടെങ്കിൽ അതി​​െൻറ വിശദ വിവരങ്ങളും ഇനി ഉൾക്കൊള്ളിക്കണം.

ഇതിനൊപ്പം വിവിധ ബാങ്ക്​ ഇടപാടുകൾക്ക്​ ചുമത്തുന്ന ചാർജുകളും പാസ്​ബുക്കിൽ രേഖപ്പെടുന്നതണം. വിവിധ ഫീസുകൾ, പിഴ, കമ്മീഷൻ എന്നീ രൂപങ്ങളിൽ ബാങ്കുകൾക്ക്​ നൽകുന്ന ചാർജുകളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തണം. ചെക്ക്​ ബുക്ക്​ ലഭിക്കുന്നതിനുള്ള ​ചാർജുകൾ, എസ്​.എം.എസ്​, എ.ടി.എം സേവനങ്ങൾക്ക്​ ചുമത്തുന്ന ചാർജുകൾ എന്നിവയും രേഖപ്പെടുത്തണമെന്നും റിസർവ്​ ബാങ്കി​​െൻറ നിർദ്ദേശമുണ്ട്​.

Tags:    
News Summary - Now, Your Bank Passbooks Will Have More Details: 10 Things To Know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.