ന്യൂഡൽഹി: അക്കൗണ്ട് ഉടമകൾക്ക് ബാങ്കിലെത്തി ക്യൂ നിൽക്കുന്നത് മൂലമുണ്ടാകുന്നു ബുദ്ധിമുട്ടുകൾ കുറക്കാൻ പുതിയ ആപ്പുമായി എസ്.ബി.െഎ. ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ ഇനി എസ്.ബി.െഎ നോ ക്യൂ^ആപ്പ് വഴി സേവനങ്ങൾ ബുക്ക് ചെയ്യാം.
ചെക്ക് ഡെപ്പോസിറ്റ്, പണം അടയ്ക്കൽ, പിൻവലിക്കൽ, ഡി.ഡി, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, ലോൺ അക്കൗണ്ട് ആരംഭിക്കൽ തുടങ്ങിയ സേവനങ്ങൾ ആപ്പിലൂടെ ബുക്ക് ചെയ്യാം. ആപ്പിലുടെ വെർച്യുൽ ടോക്കൺ എടുത്താൽ ബാങ്കിലെ ക്യൂവിെൻറ വിവരങ്ങൾ തൽസമയം ലഭ്യമാകും. അതായത് ബാങ്കിൽ നമ്മുടെ ടോക്കൺ നമ്പർ വരുേമ്പാൾ ആപ്പ് നോക്കി ആ സമയത്ത് ബാങ്കിലെത്തിയാൽ മതിയാകും.
നിലവിൽ എസ്.ബി.െഎയിൽ അക്കൗണ്ടില്ലാത്തവർക്കും പുതിയ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. എസ്.ബി.െഎ നോ^ക്യൂ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.