Posted On
date_range Updated On
date_range സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ ആപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
തിരുവനന്തപുരം: സാമ്പത്തിക ഇടപാടുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മള്‍ട്ടി ഓപ്ഷന്‍ പെയ്മെന്‍റ് ആക്സപ്റ്റന്‍സ് ഡിവൈസ് ആണ് പുതിയ സംവിധാനം. എസ്.ബി.െഎയുടെ പോയിന്‍റ് ഓഫ് സെയില്‍സ് മെഷിനുകളില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് പണമിടപാട് നടത്താം.
വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എസ്.ബി.െഎ ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍ ആണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ജനറല്‍ മാനേജര്‍മാരായ അരവിന്ദ് ഗുപ്ത,പാര്‍ത്ഥ സാരഥി പത്ര എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.