എ.ടി.എമ്മിൽ പണം നിറക്കാനെത്തിയ വാനുമായി മുങ്ങിയ ഡ്രൈവർ അറസ്റ്റിൽ

മുംബൈ: പണമടങ്ങിയ എ.ടി.എം വാനുമായി കടന്നുകളഞ്ഞയാൾ പിടിയിൽ. ഉദയ് ഭാൻ സിങ്ങാണ് പിടിയിലായത്. ഗുഡ്ഗാവിൽ നിന്നും 2.8 കോടി രൂപയുള്ള എ.ടി.എം വാനുമായാണ് ഇയാൾ മുങ്ങിയത്.

പ്രതിയെ പിടിക്കാനായി ഡി.സി.പി വിശാൽ താക്കൂറിന്റെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ ഒരു സംഘത്തിന് ഇയാൾ വാഷിക്കടുത്ത് ഒളിവിൽ കഴിയുന്നുണ്ടെന്ന് സൂചന കിട്ടി. ഇയാളിൽ നിന്നും നഷ്ടമായ കുറച്ച് പണവും കണ്ടെത്തിട്ടുണ്ട്. സിങ്ങിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒരാളും പിടിയിലായിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്നും സിങ്ങിനെ നാളെ കോടതിയിൽ ഹാജരാക്കും.

തിങ്കളാഴ്ച ഉച്ചക്ക് പണം നഷ്ടമായ സംഭവമുണ്ടായത്. ഗുഡ്ഗാവ് വെസ്റ്റ് ശാഖയിലെ എ.ടി.എമ്മിൽ ജീവനക്കാർ പണം നിറക്കുന്നതിനിടെ ഡ്രൈവർ ഉദയ് ഭാൻ സിങ് വാനുമായി കടന്നുകളയുകയായിരുന്നു. പിന്നീട് വാനിന്റെ ജി.പി.എസ് ട്രാക്കർ നോക്കിയപ്പോൾ ഇത് പിരാമൽ നഗർ മേഖലയിലൂടെ സഞ്ചരിക്കുകയാണെന്ന് ​പൊലീസിന് വ്യക്തമാക്കി.

Tags:    
News Summary - Mumbai: Driver of ATM cash-filling van, who fled away with money, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.