കിട്ടാക്കടം​: എസ്സാർ സ്​റ്റീൽ, ഭൂഷൻ എന്നിവർക്കെതിരെ നടപടിക്കൊരുങ്ങി എസ്​.ബി.​െഎ

ന്യൂഡൽഹി: വായ്​പ തിരച്ചടവിൽ വീഴ്​ച വരുത്തിയ കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി എസ്​.ബി.​െഎ. ​ പ്രധാനമായും 12 അക്കൗണ്ടുകളാണ്​ വായ്​പ തിരിച്ചടവിൽ വീഴ്​ച വരുത്തിയിരിക്കുന്നത്​ റിപ്പോർട്ട്​ നേരത്തെ പുറത്ത്​ വന്നിരുന്നു. കിട്ടാക്കടത്തി​​​​െൻറ 25 ശതമാനവും ഇൗ 12 അക്കൗണ്ടുകളാണ്​​ തിരിച്ചടക്കാനുള്ളത്​. ഇൗ റിപ്പോർട്ട്​ പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ കർശന നടപടികളുമായി എസ്​.ബി.​െഎ ഉൾപ്പടെയുള്ള ബാങ്കുകൾ മുന്നോട്ട്​ പോവുന്നത്​.

സ്വകാര്യ കമ്പനികളായ എസ്​സാർ സ്​റ്റീൽ– 45,000 കോടി, ഭൂഷൻ സ്​റ്റീൽ–47,000 കോടി, ഇല്​ക്​ട്രോസ്​റ്റീൽ സ്​റ്റീൽ–11,000 കോടി രൂപയുമാണ്​ വായ്​പ എടുത്തിരിക്കുന്നത്​. ഇവരിൽ നിന്ന്​ പണം തിരിച്ച്​ പിടിക്കുന്നതിനുള്ള നീക്കങ്ങൾക്ക്​​ എസ്​.ബി.​െഎ തുടക്കം കുറിച്ചു​.

അലോക്​ ഇൻഡ്​സ്​ട്രീസ്​ 22,000 കോടിയും ജ്യോതി സ്​ട്രക്​ചേഴ്​സ്​ 5,100 കോടിയും എസ്​.ബി.​െഎക്ക്​ നൽകാനുണ്ട്​. ഇവർക്കെതിരെയും നടപടികൾ ശക്​തമാക്കാനാണ്​ എസ്​.ബി.​െഎയുടെ നീക്കം. കിട്ടാകടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ്​ റിസർവ്​ ബാങ്ക്​ പൊതുമേഖല ബാങ്കുകൾക്ക്​ നൽകിയിരിക്കുന്ന നിർദ്ദേശം. 

Tags:    
News Summary - Lenders to decide fate of Bhushan and Essar Steel today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.