കടംവീട്ടാൻ പുരുഷന്മാരേക്കാൾ ജാഗ്രത സ്ത്രീകൾക്ക്; വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കൂടി

ന്യൂഡൽഹി: സമയബന്ധിതമായി കടം വീട്ടു​ന്നതിൽ ഇന്ത്യയിലെ പുരുഷൻമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്ന് സർവേ. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഫിൻടെക് പ്ലാറ്റ്‌ഫോമായ ഫൈബ് കടം വാങ്ങുന്നവർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

പ്രതിമാസ ഗഡു സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാ​രെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഉത്തരവാദിത്തം പുലർത്തുന്നുണ്ടെന്ന് സർവേ തെളിയിക്കുന്നു. കടത്തോടുള്ള സ്ത്രീകളുടെ സമീപനത്തെയും വിവേകത്തോടെ തീരുമാനം എടുക്കുന്ന ശീലങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മികച്ച രീതിയിൽ സാമ്പത്തികം ​കൈകാര്യം ചെയ്യുന്നതായും പഠനം പറയുന്നു.

പുതുതായി കടം വാങ്ങുന്നവരു​ടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീകളുടെ പങ്ക് വൻതോതിൽ ഉയർന്നു. 2019ൽ 18 ശതമാനമായിരുന്നത് 2023ൽ 40 ശതമാനമായാണ് വർധിച്ചത്. ഇതിനു നേരെ വിപരീതമായി പുരുഷപങ്കാളിത്തം ഇടിഞ്ഞു. 2019ൽ 82 ശതമാനമായിരുന്നത് 2023 ൽ 60 ശതമാനമായാണ് കുറഞ്ഞത്. 22 ശതമാനമാണ് കുറവ്.

പുതുതായി ലോൺ എടുക്കുന്നവരുടെ പ്രായം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വർധിച്ചതായും പഠനം സൂചിപ്പിക്കുന്നു. ആദ്യ വായ്പ എടുക്കുന്നവരുടെ ശരാശരി പ്രായം 2019ൽ 26 വയസ്സായിരുനു. ഇത് 2023ൽ 31 ആയി ഉയർന്നു.

വായ്പയെടുക്കുന്നവരുടെ തിരിച്ചടവും ഉപഭോക്തൃസ്വഭാവവും മനസിലാക്കുന്നതിനും തങ്ങളുടെ സേവനം ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ പഠനം നടത്തിയതെന്ന് ഫൈബ് സഹസ്ഥാപകനും സിഇഒയുമായ അക്ഷയ് മെഹ്‌റോത്ര പറഞ്ഞു.

Tags:    
News Summary - Indian Women Outperform Men In Timely Loan Repayments: Study Reveals Key Trends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.