Posted On
date_range Updated On
date_range 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ്
ന്യൂഡൽഹി: കള്ളപണത്തിനെതിരെ കർശന നടപടി എടുക്കുന്നതിെൻറ ഭാഗമായി 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് കേന്ദ്രസർക്കാർ പാൻകാർഡ് നിർബന്ധമാക്കുന്നു. നേരത്തെ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു പാൻകാർഡ് നിർബന്ധമാക്കിയിരുന്നത്. ഇതു സംബന്ധിച്ച പുതിയ നിർദേശങ്ങൾ കേന്ദ്രബജറ്റിൽ ഉണ്ടാവുമെന്നാണ് സൂചന.
ഇതുവഴി കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സർക്കാറിന് നിരീക്ഷിക്കാൻ സാധിക്കും. നിശ്ചിത തുകക്ക് മുകളിലുള്ള ഇടപാടുകൾക്ക് കാഷ് ഹാൻഡലിങ് ചാർജ് ഏർപ്പെടുത്തുന്ന കാര്യവും സർക്കാറിെൻറ പരിഗണനയിലാണ്.
കള്ളപണത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിെൻറ ഭാഗമായാണ് കേന്ദ്രസർക്കാർ പാൻകാർഡ് നിർബന്ധമാക്കിയത്. നടപടികളിലൂടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്ക് എളുപ്പത്തിൽ തന്നെ എത്താനാവുമെന്നാണ് കേന്ദ്രത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.