രാജ്യത്ത്​ കറൻസി ക്ഷാമം രൂക്ഷം

ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ തീരുമാനത്തിന് ശേഷം രാജ്യത്ത് വീണ്ടും കറൻസി ക്ഷാമം രൂക്ഷമാവുന്നു. മിക്ക എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. കേരളം ഉൾപ്പടെയുള്ള പല സംസസ്ഥാനങ്ങളും ആവശ്യത്തിന് കറൻസി ലഭിക്കുന്നില്ലെന്ന പരാതി ഉന്നിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം മുഴുവൻ കറൻസി ക്ഷാമം രൂക്ഷമാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്.

രാജ്യത്തെ 60 ശതമാനം എ.ടി.എമ്മുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗം എ.ടി.എമ്മുകളിലും ആവശ്യത്തിന് പണമില്ല. നോട്ട് പിൻവലിക്കലിന് ശേഷം ഇൗ വർഷമാദ്യം കറൻസി ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായിരുന്നു.

30 ലക്ഷം രൂപ വരെ നിറക്കാൻ കഴിയുന്ന എ.ടി.എമ്മുകളിൽ 10 ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ നിറക്കുന്നെതന്ന്  പണം നിറക്കുന്ന എജൻസികൾ പറയുന്നു. 100 രൂപയുടെ നോട്ടുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക വർഷത്തിെൻറ അവസാനത്തിൽ കൂടുതൽ പണം ബാങ്കുകളിൽ നിന്ന് പിൻവലിക്കപ്പെട്ടതും പ്രതിസന്ധിക്ക് കാരണമായെന്നാണ് റിപ്പോർട്ടുകൾ.

സാമ്പത്തിക വർഷത്തിെൻറ അവസാനത്തിലാണ് കറൻസി കൂടുതലായി ആവശ്യമുള്ളത്. ഇതിൽ മുന്നിൽ കണ്ട് കൂടുതൽ കറൻസിയുടെ ലഭ്യത റിസർവ്ബാങ്ക് ഉറപ്പ് വരുത്താറുണ്ട്. എന്നാൽ ഇൗ വർഷം കൂടുതൽ പണം ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്നാൽ ട്രക്ക് സമരമാണ് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ കറൻസി ക്ഷാമത്തിന് കാരണമെന്ന നിലപാടിലാണ് റിസർവ് ബാങ്ക്.

Tags:    
News Summary - Cash in short supply, note crunch returnes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.