സ്വകാര്യ ബാങ്കുകൾ സ്​ഥിരനിക്ഷേപ പലിശ കുറച്ചു

മുംബൈ: രാജ്യത്തെ സ്വകാര്യ ബാങ്കുകൾ സ്​ഥിരനിക്ഷേപത്തിനുള്ള പലിശ 0.25% കുറച്ചു. നോട്ടുകൾ പിൻവലിച്ചതി​െൻറ പശ്​ചാതലത്തിൽ വൻതോതിൽ നിക്ഷേപം വന്നതാണ്​ പലിശ നിരക്കുകൾ കുറയ്​ക്കാൻ കാരണം.

1 വർഷം മുതൽ 2 വർഷം വരെയുള്ള സ്​ഥിരനിക്ഷേപങ്ങൾക്ക്​ 0.15 ശതമാനത്തി​െൻറ കുറവാണ്​ ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ വരുത്തിയിരിക്കുന്നത്​. ഇനി സ്​ഥിര നിക്ഷേപങ്ങൾക്ക്​ 7.10ശതമാനമാണ്​ പലിശയാണ്​  ​െഎ.സി.​െഎ.സി.​െഎ ബാങ്ക്​ നൽകുക. നേരത്തെ ഇത്​ 7.25 ശതമാനമായിരുന്നു. എച്ച്​.ഡി.എഫ്​.സി ബാങ്കും സ്​ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക്​ 0.25 ശതമാനം കുറച്ച്​ 6.75 ശതമാനമാക്കി.

എസ്​.ബി.​െഎ ചില സ്​ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്​ 0.15 ശതമാനം കുറച്ചിരുന്നു. ഇതി​െൻറ ചുവട്​ പിടിച്ചാണ്​ സ്വകാര്യ ബാങ്കുകളും പലിശ നിരക്കുകൾ കുറച്ച്​ രംഗത്തെത്തിയിരിക്കുന്നത്​. നോട്ട്​ പിൻവലിക്കൽ തീരുമാനം പുറത്ത്​ വന്നതിനു ശേഷം എകദേശം 4 ലക്ഷം കോടി രൂപ ബാങ്കുകൾ നിക്ഷേപമായി സ്വീകരിച്ചു എന്നാണ്​ അറിയുന്നത്​.

Tags:    
News Summary - Cash flood: ICICI, HDFC Bank cut FD rates by 0.25%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.