നോട്ട്​ പിൻവലിക്കൽ: ബാങ്കുകളിൽ നടന്നത്​ 5.44 ലക്ഷം കോടിയുടെ ഇടപാടുകൾ

ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ച സർക്കാർ തീരുമാനത്തിനു​ ശേഷം രാജ്യത്ത്​ 5.44 ലക്ഷം കോടിയുടെ പഴയ​ നോട്ടുകൾ ബാങ്കുകൾ മാറ്റി നൽകുകയോ നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്​തു. ആർ.ബി.​െഎയാണ്​ പുതിയ കണക്കുകൾ തിങ്കളാഴ്​ച പുറത്ത്​ വിട്ടത്​. നവംബർ 18 വരെയു​ളള കണക്കുകളാണ്​ ഇത്​. 1,03,316 കോടി രൂപയുടെ ഇടപാടുകൾ എ.ടി.എമ്മുകൾ വഴി നടന്നതായും റിസർവ്​ ബാങ്കി​െൻറ കണക്കുകളിൽ ഉണ്ട്​.

നവംബർ 8ാം തിയ്യതിയാണ്​ 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈ​കൊണ്ടത്​. ഇതിനെ തുടർന്ന്​ പഴയ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സംവിധാനം ആർ.ബി.​െഎ ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Banks get scrapped notes worth Rs. 5.44 lakh crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.